കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്.

 എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്.പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ  എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.  മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡെൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്.  
പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ ,  ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ  എന്നിവർ അടങ്ങുന്ന ജൂറിയാണ്.  നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിനു ചുക്കാൻ പിടിക്കുന്നു.മാധ്യമശ്രീ പുരസ്‌കാര ചടങ്ങിന്റെ  മുഖ്യ സ്പോൺസർ (പ്ലാറ്റിനം | ഇവന്റ്)  പ്രശസ്ത സംരഭകരായ സാജ് ഏർത്  ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്.  കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു.  

ഇതോടൊപ്പം എലീറ്റ്‌  സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത്‌ കെയർ പാർട്ണർ ബിലീവേഴ്‌സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ്  വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ  സജിമോൻ ആന്റണി, ബിനോയ് തോമസ്,  ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ചുവടെ.’മീഡിയ എക്‌സലൻസ് അവാർഡ് 2025’കെ ജി  കമലേഷ്മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർഏഷ്യാനെറ്റ് ന്യൂസ്_____________________രഞ്ജിത്ത് രാമചന്ദ്രൻമികച്ച വാർത്താ അവതാരകൻ വാർത്ത 18 | കേരളം___________മാതു  സജിമികച്ച വാർത്താ അവതാരകമാതൃഭൂമി ന്യൂസ് ടി.വി___________അപർണ വി.മികച്ച വാർത്താ നിർമ്മാതാവ്റിപ്പോർട്ടർ ചാനൽ_______________ടോം കുര്യാക്കോസ്മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻന്യൂസ് 18 | കേരളം____________സിന്ധുകുമാർമികച്ച ന്യൂസ് ക്യാമറാമാൻമനോരമ ന്യൂസ് ചാനൽ_________ലിബിൻ ബാഹുലേയൻമികച്ച വീഡിയോ ന്യൂസ് എഡിറ്റർഏഷ്യാനെറ്റ് ന്യൂസ്_________________അജി പുഷ്കർന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തിറിപ്പോർട്ടർ ടി.വി____________സെർഗോ വിജയരാജ്മികച്ച വിനോദ പരിപാടിയും നിർമ്മാതാവും’സ്റ്റാർ സിംഗർ’ | ഏഷ്യാനെറ്റ്___________ഷില്ലർ സ്റ്റീഫൻമലയാള മികച്ച വാർത്താ റിപ്പോർട്ടർ | പ്രിന്റ്സ്പെഷ്യൽ  കറസ്‌പോണ്ടന്റ്  മലയാള മനോരമ____________എൻ.ആർ. സുധർമ്മദാസ്മികച്ച ഫോട്ടോഗ്രാഫർ | പ്രിന്റ്കേരളകൗമുദി____________ഗോകുൽ വേണുഗോപാൽമികച്ച യുവ പത്രപ്രവർത്തകൻ ജനം ടി.വി___________അമൃത എ.യുമികച്ച യുവ പത്രപ്രവർത്തക മാതൃഭൂമി ഓൺലൈൻ ന്യൂസ്__________________ആർ.ജെ. ഫസ്ലുമികച്ച റേഡിയോ ജേർണലിസ്റ്റ് | ജോക്കിഎആർ എൻ  ന്യൂസ്  | ഹിറ്റ് എഫ് എം  | ദുബായ്___________ ‘ദി ക്യൂ’മികച്ച ഓൺലൈൻ വാർത്താ പോർട്ടൽമനീഷ് നാരായണൻ, ചീഫ് എഡിറ്റർ_______________ തിരുവനന്തപുരം പ്രസ് ക്ലബ്ഈ വർഷത്തെ മികച്ച പ്രസ് ക്ലബ് 2024-25_______________പ്രത്യേക ജൂറി അവാർഡ്ബി. അഭിജിത്ത്എക്സിക്യൂട്ടീവ് എഡിറ്റർ , എ. സി. വി ന്യൂസ്_______________പ്രത്യേക ജൂറി അവാർഡ്രാജേഷ് ആർ നാഥ്പ്രൊഡ്യൂസർ | വിശ്വസിച്ചോ ഇല്ലയോ | ഫ്ലവേഴ്സ് ടി.വി______________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’ജോർജ് മരങ്ങോലിഎഡിറ്റർ | പ്രഭാതം | വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം______________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’പേഴ്‌സി ജോസഫ്ഡയറക്ടർ |ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻഏഷ്യാനെറ്റ്_________________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’അനിൽ നമ്പ്യാർപ്രോഗ്രാം & കറന്റ് അഫേഴ്‌സ്ജനം ടിവി___________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’എൻ.പി. ചന്ദ്രശേഖരൻകൺസൾറ്റൻറ് , ന്യൂസ് ആൻഡ് കറൻ്റ് അഫയേഴ്സ്കൈരളി ടി.വി__________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’പി.ശ്രീകുമാർഓൺലൈൻ എഡിറ്റർ, ജന്മഭൂമി______________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’പ്രമോദ് രാമൻഎഡിറ്റർ, മീഡിയ വൺ_________________’പയനിയേഴ്‌സ് ഇൻ മീഡിയ 2025’സി.എൽ. തോമസ്മുതിർന്ന പത്രപ്രവർത്തകൻഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ്കേരള മീഡിയ അക്കാദമി__________________വിശിഷ്ട പുരസ്‌കാരംകേരള മീഡിയ അക്കാദമിആർ.എസ്. ബാബുചെയർമാൻ______________’മധ്യമരത്‌ന’ധന്യ രാജേന്ദ്രൻചീഫ് എഡിറ്റർ, ദി ന്യൂസ് മിനിറ്റ്_______________’മധ്യമശ്രീ’ആർ.ശ്രീകണ്ഠൻ നായർചീഫ് എഡിറ്റർ | 24 വാർത്തമാനേജിംഗ് ഡയറക്ടർ | ഫ്ലവേഴ്സ് ടി.വി

By admin

Leave a Reply

Your email address will not be published. Required fields are marked *