ജ്യോതിഷ പണ്ഡിതന്മാര്‍ക്കും കവടി നിരത്തലുകാര്‍ക്കും ചാത്തന്‍ സേവാ മഠങ്ങള്‍ക്കും എല്ലാം നൂറ്റാണ്ടിലെ തന്നെ ശനിയുടെ ഉഗ്രശക്തി വര്‍ഷിച്ച കാലമായിരുന്നു 2024. ലോകത്ത് ഏറ്റവുമധികം തിരഞ്ഞെടുപ്പുകള്‍ നടന്നതും ഇക്കഴിഞ്ഞ വര്‍ഷത്തില്‍ തന്നെയായിരുന്നു. 

ശനിയന്മാര്‍ ഏറ്റവുമധികം കുനുഷ്ടുകള്‍ പടച്ചു വിടുന്നതാണല്ലോ തിരഞ്ഞെടുപ്പുകള്‍. കേരളം കണ്ടതിലും അനുഭവിച്ചതിലും നേരിട്ടതിലും വെച്ചേറ്റവും വലിയ വര്‍ഗീയതക്കും വിഭാഗീയതക്കും കുത്തിത്തിരുപ്പുകള്‍ക്കും സാക്ഷ്യം വഹിച്ച ഒരു വര്‍ഷമായിരുന്നു കൊഴിഞ്ഞു പോയത്

കേരളം ഒന്നടങ്കം വിഭാഗീയതയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെങ്കിലും ഇക്കഴിഞ്ഞ വര്‍ഷം അതിന്റെയൊക്കെ മൂര്‍ത്തീഭാവമായിരുന്നു നാം അനുഭവിച്ചത് . 

ഭരിക്കുന്നവരും ഭരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നവരും ഒരു സീറ്റെങ്കിലും പിടിക്കുവാന്‍ ചക്രശ്വാസം വലിക്കുന്നവരുമെല്ലാം അവരുടേതായ കുനുഷ്ട് ബുദ്ധിക്കാരെ ഗോദയില്‍ ഇറക്കിയ വര്‍ഷത്തിലെ ഏറ്റവും ഉഗ്ര വിഷമുള്ളതായി നാം കാണേണ്ടത് ‘പൂരം കലക്കലല്ല’, മറിച്ചു ‘കാഫിര്‍’ പ്രയോഗം തന്നെയാണ്. 
കാഫിര്‍ പ്രയോഗം ചില കമ്മ്യുണിസ്റ്റ് കുബുദ്ധികള്‍ പടച്ചുവിട്ടെങ്കിലും അതേറ്റുപിടിച്ച ടീച്ചറമ്മയും, ലതികാമ്മയും കൂട്ടാളികളും പ്രതീക്ഷിച്ചത് ഒരു അട്ടിമറി തന്നെയാണ് .
പക്ഷെ, ബന്ധപ്പെട്ടവര്‍ തക്കസമയത്ത് ബുദ്ധിപരമായി അതിനെ നേരിട്ടപ്പോള്‍ പൊളിഞ്ഞുവീണത് നുണകളുടെ ഒരു ചീട്ടുകൊട്ടാരം തന്നെയാണ്.

ഇത്രയും കാലം ജനങ്ങളില്‍ വിഷം കുത്തിയും ജനങ്ങളെ തമ്മിലടിപ്പിച്ചും ജീവിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് തലയില്‍ ബിരിയാണി ചെമ്പ് ഏറ്റി നടക്കേണ്ടി വന്നത് ലേശം നന്മ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ബാക്കി നില്‍ക്കുന്നതുകൊണ്ട് മാത്രമാണ്

എന്തൊക്കെ കുപ്രചരണങ്ങള്‍ പടച്ചുവിട്ടുകൊണ്ടാണ് ഭരണ പാര്‍ട്ടിക്കാര്‍ തിരഞ്ഞെടുപ്പുകളെ നേരിട്ടുകൊണ്ടിരിക്കുന്നത്. പാലക്കാട്ടും വയനാട്ടിലും വടകരയിലും ചേലക്കരയിലും ഒക്കെ വര്‍ഗീയത മാത്രമാണ് വിതച്ചുകൊണ്ടിരുന്നത് .

ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ആദ്യത്തെ സ്ഥാനത്തു നിലകൊള്ളുന്ന തൃശൂര്‍ പൂരം പോലുള്ള ഒരു മഹാമേള കേവലം വോട്ടുകള്‍ക്ക് വേണ്ടി മാത്രം കലക്കിയ സുമനസ്സുകള്‍ ഇന്നിപ്പോള്‍ രാജാക്കന്മാരായി വിലസുകയാണ്. 
ഭക്തിയുടെ പേരില്‍ വോട്ടുകള്‍ അഭ്യര്‍ത്ഥിച്ച അതേ ആളുകള്‍ ആ ഭക്തികേന്ദ്രത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയപ്പോള്‍ അതിനൊക്കെ ചൂട്ടുകാട്ടികള്‍ ആയത് നാട് നന്നാക്കേണ്ട പോലീസുകാര്‍ എന്നതാണ് നാടിന്റെ ഐശ്വര്യക്കേട്. 
പോലീസുകാര്‍ അവരുടെ സ്ഥാനക്കയറ്റത്തിനും ബംഗ്ലാവുകള്‍ കെട്ടിപ്പിക്കുന്നതിനും സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നത് ഏറ്റവുമധികം കണ്ടേണ്ടി വന്നത് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ എന്നതില്‍ സംശയമില്ല 

പണക്കാരുടെ വീടുകളില്‍ കല്യാണമോ നിശ്ചയമോ വീട്ടു താമസമോ വരുന്നത് മനസ്സിലാക്കി ഇ.ഡിയുടെ പേരും എന്‍ഫോഴ്‌സ്‌മെന്റിന്റെ പേരും ഇന്‍കം ടാക്സിന്റെ പേരുമൊക്കെ പറഞ്ഞുകൊണ്ട് അവരുടെ വീട്ടിലേക്ക് ആളെവിട്ട് പേടിപ്പിച്ചുകൊണ്ട് കോമ്പ്രമൈസ് പണം സമ്പാദിക്കുന്ന ഒരു രീതി ഏറ്റവുമധികം കണ്ടതും കഴിഞ്ഞവര്‍ഷം തന്നെ

അങ്ങനെ ധാരാളം കേസുകള്‍ വന്നപ്പോഴാണ് ഡിജിറ്റല്‍ അറസ്റ്റും മറ്റും വിശ്വസിച്ചു ജനം പണം കൊടുത്തു തുടങ്ങിയത്.

വെള്ളാപ്പള്ളിയും വിജയരാഘവനും ജയരാജന്മാരും സുഡാപ്പികളും ക്രിസംഘികളും ഏറ്റവുമധികം വിദ്വേഷ പ്രസംഗങ്ങള്‍ പടച്ചുവിട്ടതും ഇക്കഴിഞ്ഞ വര്‍ഷത്തില്‍ തന്നെയാണ്. 
അതിനു കുടപിടിക്കുവാന്‍ കുപ്പായം തയ്ച്ചുവെച്ചിരിക്കുന്ന ചില  കോണ്‍ഗ്രസ്സ് നേതാക്കളും പിന്നാലെ കൂടി അവര്‍ക്കൊക്കെ ഒത്താശകള്‍ ചെയ്തുകൊടുക്കുന്നത് കാണുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകാത്ത വിധത്തില്‍ മാധ്യമങ്ങളും അവരുടെയൊപ്പം ഏറാന്‍ മൂളികളായി മാറുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടു. 

വക്കുപൊട്ടിയ ചില മാധ്യമപ്രവര്‍ത്തകരും പലതരം മരം വെട്ടുകേസുകളില്‍ പെട്ടുകിടക്കുന്ന കള്ളന്മാര്‍ നുഴഞ്ഞു കയറിയിരിക്കുന്ന ചില ചാനലുകളും ഒക്കെ ഈ വിഭാഗീയതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്നതും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു

വയനാട്ടിലെ ചൂരല്‍ മലയിലെ ഒരു ദുരന്തം, നമ്മുടെ നാട് അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന് നടക്കുമ്പോള്‍ അവിടെ മരിച്ചു വീണവരുടെയും കാണാതായവരുടെയും കൈകാലുകള്‍ മാത്രം കിട്ടിയവരുടെയും പേരുകള്‍ നോക്കി, അവരുടെ മതം നോക്കി, സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ ഇടുന്നവരുടെ ഒരു നാടായി കേരളം അധപതിച്ചു എന്നതാണ് 2024 ലെ ഏറ്റവും വേദനിപ്പിക്കുന്ന നഗ്‌നസത്യം .

കേരളത്തില്‍ ഒരു വലിയ വാഹന അപകടമോ, അതുപോലെയുള്ള സംഭവങ്ങളോ നടന്നാല്‍ അവരുടെ മതം നോക്കിക്കൊണ്ട് അത്രേം പേരുടെ ശല്യം കുറഞ്ഞല്ലോ എന്ന കമന്റുകള്‍ കാണുമ്പോള്‍ നമ്മുടെ നാടും ഒരു വലിയ ദുരന്തത്തിലേക്കാണോ പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.
പാലക്കാട് ലോറി  ഇടിച്ചുകയറി  മരണപ്പെട്ട മൂന്നു പെണ്‍കുട്ടികളുടെ വാര്‍ത്തയുടെ അടിയില്‍ കണ്ട കമന്റുകള്‍ വായിച്ചാല്‍ മലയാളിയാണ് നമ്മള്‍ എന്ന് പറയുവാന്‍ വിഷമം തോന്നിപ്പിക്കുന്നു .

ജീവിതത്തില്‍ എന്തൊക്കെ ജോലികള്‍ ചെയ്തിട്ടും കച്ചവടങ്ങള്‍ തുടങ്ങിയിട്ടും എങ്ങും എവിടെയും എത്താത്ത കുറെ ആളുകള്‍ അവരുടെ കൂട്ടുകാരില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിക്കൊണ്ട് സ്‌കൂള്‍ കോളേജ് അലുംനി ഗ്രൂപ്പുകളിലും നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളിലും പടച്ചുവിടുന്ന വര്‍ഗ്ഗീയതകള്‍ വിഭാഗീയതകള്‍ ഇന്നിപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു

ഈ തീയിലേക്ക് പെട്രോള്‍ ഒഴിച്ചുകൊടുക്കുകയാണ് നമ്മുടെ സ്വന്തം രാഷ്ട്രീയക്കാര്‍, അതുപോലെ മതമേലധ്യക്ഷന്മാര്‍ ഒക്കെ .
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാതിരിക്കുക !
കാഫിറില്‍ കുടുങ്ങി അയല്‍ക്കാരനോട് മിണ്ടാതിരുന്ന ദാസനും പൂരം കലക്കുവാന്‍ പോയ ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ വിജയനും 
 

By admin

Leave a Reply

Your email address will not be published. Required fields are marked *