ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടന്‍ അല്ലു അര്‍ജുന്‍.
ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍ അപേക്ഷ നല്‍കി.
ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാകുന്ന തരത്തില്‍ സന്ദര്‍ശനം പാടില്ലെന്നും തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദര്‍ശനമെങ്കില്‍ അത് മാറ്റി വെയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അടുത്തിടെ അറിയിച്ചിരുന്നു.