‘കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല’; പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ
കോഴിക്കോട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ലെന്നും പിണറായി ഓർക്കണമെന്നും കെകെ രമ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.