പൂരം കലക്കൽ വിവാദം; പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

വനം, തദ്ദേശം, ഫയർഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. ത്രിതല അന്വേഷണത്തിലെ ഒരു അന്വേഷണമാണ് ഇതോടെ പൂർത്തിയായത്. 20 ശുപാർശയോടെയാണ് റിപ്പോർട്ട് കൈമാറിയത്. വെടികെട്ട് നടത്തുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാട്ടണമെന്ന് വെടികെട്ടിന് അനുമതി നൽകിയാൽ നിയന്ത്രണം ദേവസ്വങ്ങൾ ഏറ്റെടുക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പൂരം കലക്കൽ; മൊഴിയെടുക്കൽ തുടങ്ങി, മുൻ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ മെഡിക്കൽ സംഘത്തിൻ്റെ മൊഴി

അഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: യുവതിയെയും കുഞ്ഞുങ്ങളെയും കൊന്നത് രണ്ടാംപ്രതി രാജേഷ്, മൊഴി പുറത്ത്

By admin