മലപ്പുറം: ടെലഗ്രാം വഴി ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദില്‍ഷന്‍, മുന്‍സീന്‍ എന്നിവരെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്വദേശിയില്‍ നിന്ന് 29 ലക്ഷം രൂപയാണ് തട്ടിയത്. ഓണ്‍ലൈന്‍ ട്രേഡിങ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.