വല്ലപ്പുഴയിലെ 15കാരിയുടെ തിരോധാനം; ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിർണായകമായി; യുവാവിൻ്റെ രേഖാചിത്രം പുറത്തുവിട്ടു

പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിൻറെ മകൾ 15 കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറുദിനം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാചിത്രം പുറത്തുവിട്ടത്. കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ഏഷ്യാനെറ്റ്ന്യൂസ് വാ൪ത്ത ശ്രദ്ധയിൽപെട്ട മറ്റൊരു യാത്രക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടെയുണ്ടായിരുന്നുവെന്ന് കരുതുന്ന യുവാവിൻറെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തിരുന്നുവെന്ന് സംശയമുണ്ടായിരുന്നു. 

By admin