കാലിഫോര്‍ണിയ:  ഐഫോണും മറ്റ് ട്രെന്‍ഡി ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സിരിയെ വിന്യസിച്ചുവെന്ന കേസ് തീര്‍പ്പാക്കാന്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെന്ന് ആപ്പിള്‍. വ്യക്തികളുടെ സ്വകാര്യത ചോര്‍ത്താന്‍ സിരിയെ ഉപയോഗിച്ചുവെന്നാണ് ആരോപണം.
കേസ് തീര്‍പ്പാക്കാന്‍ ആപ്പിള്‍ 95 മില്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് സമ്മതിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലുള്ള ഫെഡറല്‍ കോടതിയിലാണ് നിര്‍ദ്ദിഷ്ട സെറ്റില്‍മെന്റ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രാഥമിക ഒത്തുതീര്‍പ്പ് യുഎസ് ജില്ലാ ജഡ്ജി ജെഫ്രി വൈറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്

ഐഫോണുകളിലൂടെയും വെര്‍ച്വല്‍ അസിസ്റ്റന്റ് സജ്ജീകരിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളിലൂടെയും സംഭാഷണങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നതിന് സിരിയെ ഉപയോഗിച്ചെന്നാണ് ആരോപണം. ഈ ആരോപണത്തിന് അഞ്ച് വര്‍ഷം പഴക്കമുണ്ട്. 
ഹേയ്, സിരി എന്ന ട്രിഗര്‍ പദങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനെ സജീവമാക്കാന്‍ ശ്രമിക്കാത്തപ്പോഴും ആരോപണവിധേയമായ റെക്കോര്‍ഡിംഗുകള്‍ സംഭവിച്ചതായി ആരോപണമുണ്ട്.

റെക്കോഡ് ചെയ്ത ചില സംഭാഷണങ്ങള്‍ പരസ്യദാതാക്കളുമായി കമ്പനി പങ്കിട്ടെന്നും അതുവഴി ബിസിനസ് ഉറപ്പിച്ചെന്നുമാണ് ആരോപണം

കസ്റ്റമര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ആപ്പിളിന്റെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണ് സിരിയെക്കുറിച്ചുള്ള ആരോപണങ്ങള്‍. ഒരു മൗലികാവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായി ആപ്പിള്‍ സിഇഒ ടിം കുക്ക് പലപ്പോഴും എടുത്തപറഞ്ഞിരുന്നതാണ് സ്വകാര്യത സംരക്ഷണം.  

സെറ്റില്‍മെന്റിന് അംഗീകാരം ലഭിച്ചാല്‍, 2014 സെപ്റ്റംബര്‍ 17 മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ ഐഫോണുകളും മറ്റ് ആപ്പിള്‍ ഉപകരണങ്ങളും സ്വന്തമാക്കിയ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ക്ലെയിം ഫയല്‍ ചെയ്യാം

ക്ലെയിമുകളുടെ അളവ് അനുസരിച്ച് പേയ്‌മെന്റ് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുമെങ്കിലും, ഓരോ ഉപഭോക്താവിനും സെറ്റില്‍മെന്റിന്റെ പരിധിയില്‍ വരുന്ന സിരി സജ്ജീകരിച്ച ഉപകരണത്തിന് 20 ഡോളര്‍ വരെ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *