ഡല്‍ഹി: മണിപ്പൂരിലെ സൈനിക ക്യാമ്പില്‍ നിന്ന് കാണാതായ യുവാവിന്റെ തിരോധാനം അന്വേഷിക്കാന്‍ രൂപീകരിച്ച സമിതി അംഗത്തിന്റെ വീട്ടില്‍ നിന്ന് ബോംബ് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് മണിപ്പൂരിലെ സൈനിക ക്യാമ്പില്‍ നിന്ന് 56 കാരനായ ലൈഷ്റാം കമല്‍ബാബുവിനെ കാണാതായത്. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗത്തിന്റെ വസതിയില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗ്രനേഡ് കണ്ടെത്തിയത്.
ഇംഫാല്‍ വെസ്റ്റിലെ ലൈഷ്റാം ബിനോദ് എന്നയാളുടെ വീടിന്റെ ഗേറ്റില്‍ നിന്നാണ് പൊട്ടാത്ത ഗ്രനേഡ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗ്രനേഡിനൊപ്പം ഭീഷണി കുറിപ്പും കണ്ടെടുത്തു.
ജെഎസി കമല്‍ബാബുവിന് അവസാന മുന്നറിയിപ്പ്. നിങ്ങള്‍ ജെഎസി പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കണം. ഒരു കരാറുകാരനും പുതിയ ജെഎസിയില്‍ അംഗമായിരിക്കരുത്. പ്രശ്നത്തിന് പ്രേരിപ്പിക്കുന്ന എല്ലാവരെയും കൊല്ലും- കുറിപ്പില്‍ പറയുന്നു
നിരോധിത സംഘടനയായ കാംഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) യിലെ അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ഗ്രനേഡ് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.