ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ദക്ഷിണ കൊറിയന്‍ നഗരമായ സിയോങ്നാമിലുള്ള വാണിജ്യ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.  
എട്ട് നില കെട്ടിടത്തില്‍ നിന്നും തീപിടിച്ച് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. 

അതേസമയം മുന്നൂറിലധികം പേരെ ഇതുവരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നുണ്ട്.

കെട്ടിടത്തിന് എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. നൂറിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തീപിടിത്തത്തെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതോടെ നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അടക്കം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ക്കും ഗുരുതരമായി പരുക്ക് പറ്റിയിട്ടില്ലെന്നാണ് ലഭിച്ച വിവരം.

 

By admin

Leave a Reply

Your email address will not be published. Required fields are marked *