ഡല്‍ഹി: ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ എക്‌സൈസ് മന്ത്രിയുമായ കവാസി ലഖ്മ മദ്യം കുംഭകോണത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ പങ്ക് കൈപ്പറ്റിയെന്ന് ഇഡി.
മുന്‍ മന്ത്രി പണം കൈപ്പറ്റിയതിന് തെളിവുകള്‍ ശേഖരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു. ജനുവരി 3 ന് ലഖ്മ ഇഡിക്ക് മുന്നില്‍ ഹാജരാകും
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 28 ന് സംസ്ഥാനത്തെ റായ്പൂര്‍, സുക്മ, ധംതാരി ജില്ലകളിലെ ലഖ്മയുടെയും മകന്‍ ഹരീഷ് ലഖ്മയുടെയും സ്ഥാപനങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
എക്‌സൈസ് മന്ത്രിയായിരിക്കെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പ്രധാന സ്വീകര്‍ത്താവ് എന്ന നിലയിലാണ് ലഖ്മയുടെ താമസസ്ഥലത്ത് തിരച്ചില്‍ നടത്തിയതെന്ന് ഇഡി പ്രസ്താവനയില്‍ പറഞ്ഞു
കവാസി ലഖ്മ കുറ്റകൃത്യത്തിന്റെ വരുമാനം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ ഇഡിക്ക് കഴിഞ്ഞതായി ഏജന്‍സി അറിയിച്ചു.