ബെയ്ജിംഗ്: കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ പുതിയ വൈറസ് വ്യാപനവുമായി ചൈന. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ട്.
ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസിന് പിന്നാലെ കോവിഡ് 19, ഇന്‍ഫ്ലുവന്‍സാ എ തുടങ്ങിയ ഒന്നിലധികം വൈറസുകളും ചൈനയില്‍ പടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്
വൈറസ് അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും സൂചിപ്പിക്കുന്നു. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ അവകാശപ്പെടുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ആശുപത്രികളില്‍ തിങ്ങിനിറങ്ങിയ അവസ്ഥയില്‍ രോഗികള്‍ എത്തുന്നതും ആളുകള്‍ മാസ്‌ക്കുകള്‍ ധരിച്ച് സഞ്ചരിക്കുന്നതുമടക്കമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കൂടാതെ ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്
ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ കേസുകള്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ എന്നിവയ്ക്ക് കാരണമാകാം.
കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് പലരും പ്രകടിപ്പിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
中國 爆發「人類偏肺病毒」(HMPV)目前 尚無疫苗和特效藥! pic.twitter.com/5BO9zlFgDq
— Otto Huang (@OttoHuang120) December 26, 2024