കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് വിധി പറയുന്നത്.
സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്, ഉദുമ സി.പി.എം. മുന്‍ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന് ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.