ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

ഇടയ്ക്കിടെ വരുന്ന വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം. 

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

ഇടയ്ക്കിടെ വരുന്ന വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം.

വയറുവേദനയുടെ കാരണങ്ങൾ

തലവേദന കഴിഞ്ഞാൽ ഇന്ന് അധികം ആളുകളിലും കാണുന്ന മറ്റൊരു പ്രശ്നമാണ് വയറ് വേദന. ഇടയ്ക്കിടെ വയറുവേദന വരുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഗ്യാസ്ട്രോഎൻറൈറ്റിസ്

വയറ്റിലെ ഇൻഫ്ലുവൻസ അല്ലെങ്കിൽ ഗ്യാസ്ട്രോഎൻറൈറ്റിസ് വളരെ സാധാരണമാണ്. ആമാശയത്തിലെയും കുടലിലെയും വീക്കത്തിലേക്ക് നയിക്കുന്ന വൈറൽ, ബാക്ടീരിയ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. 
 

ഇറിറ്റബിൾ ബവൽ സിൻഡ്രോം

വൻകുടലിനെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം. ഇത് വയറുവേദന, വയറിളക്കം, മലബന്ധം പോലുള്ള മലവിസർജ്ജന ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. 

ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗം

ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗം എന്നത് ആമാശയത്തിൽ നിന്നുള്ള ആസിഡ് അന്നനാളത്തിലേക്ക് വരുന്ന ഒരു ദീർഘകാല അവസ്ഥയാണ്.

കിഡ്നി സ്റ്റോൺ

വൃക്കയിലെ കല്ലുകൾ മൂലവും വയറുവേദന ഉണ്ടാകാം. മൂത്രത്തിൽ രക്തം, ഓക്കാനം എന്നിവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. 
 

അപ്പെൻഡിസൈറ്റിസ്

അപ്പെൻഡിസൈറ്റിസ് എന്നത് അപ്പെൻഡിക്സിൻ്റെ വീക്കം ആണ്. ഇത് സാധാരണയായി അടിവയറ്റിലെ വലതുഭാഗത്ത് വേദനയിലേക്ക് നയിക്കുന്നു. പനി, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. 

പിത്താശയക്കല്ലുകൾ

പിത്തസഞ്ചിയിലെ കല്ലുകൾ പിത്തസഞ്ചിയിൽ അടിഞ്ഞുകൂടുന്നത് പിത്തരസത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഈ അവസ്ഥ വയറിൻ്റെ മുകളിൽ വലതുഭാഗത്ത് വേദനയ്ക്ക് കാരണമാകുന്നു. 

ശ്രദ്ധിക്കുക...

പനി, ഛർദ്ദി, മലത്തിലോ ഛർദ്ദിയിലോ രക്തം കാണുക, ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞനിറം എന്നിവ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കണം. 

By admin