സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഓസീസിനതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 57 എന്ന നിലയിലാണ്. വിരാട് കോലി (12) ക്രീസിലുണ്ട്. യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്.
അഞ്ചാം ഓവറില്‍ രാഹുല്‍ മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ സാം കോണ്‍സ്റ്റാസിന് ക്യാച്ച്. പിന്നാലെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്‌സറ്റര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ വിരാട് കോലി ക്രീസിലേക്ക്. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തുപോവേണ്ടതായിരുന്നു താരം. ബോളണ്ടിന്റെ പന്തില്‍ കോലി ബാറ്റ് വച്ചതോടെ ബോള്‍ സ്ലിപ്പിലേക്ക് പറന്നു. സ്മിത്ത് ഒറ്റക്കൊ കൊണ്ട് ക്യാച്ചെടുക്കാനുള്ള ശ്രമം നടത്തി. പന്ത് കയ്യില്‍ നിന്ന് വഴുതിയെങ്കിലും അടുത്തുണ്ടായിരുന്നു മര്‍നസ് ലബുഷെയ്ന്‍ ക്യാച്ച് പൂര്‍ത്തിയാക്കിയതോടെസ ഓസീസ് ആഘോഷവും തുടര്‍ന്നു. ഇതോടെ ഗ്യാലറിയിലുണ്ടായിരുന്നു കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയുടെ മുഖത്തും മ്ലാനത.
എന്നാല്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടാന്‍ തീരുമാനിച്ചു. പരിശോധനയില്‍ പന്ത് ഗ്രൗണ്ടില്‍ തട്ടിയെന്ന് തേര്‍ഡ് അംപയര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ ഔട്ടല്ലെന്ന് വിളിക്കേണ്ടി വന്നു. കോലിക്ക് ആശ്വാസം. ക്യാച്ചെടുത്തിരുന്നെങ്കില്‍ കോലിയുടെ കരിയറിനും തീരുമാനമായേനെ. ഔട്ടല്ലെന്ന് വിധിച്ചതോടെ സ്മിത്ത്, കോലിയോട് പിറുപിറുക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം…
Just missed a beat there! 🥶
ICYMI, #ViratKohli was dropped by #SteveSmith on the very first ball he faced!#AUSvINDOnStar 👉 5th Test, Day 1 LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/iLhCzXCYST
— Star Sports (@StarSportsIndia) January 3, 2025
ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്. ലിയോണിന്റെ പന്ത് ്ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച്. നേരത്തെ മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.