മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് പുതുവര്‍ഷ ദിനത്തില്‍ നടന്നു.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കര്‍, സോഹന്‍ സീനുലാല്‍ , നിസാര്‍ മാമുക്കോയ, തുടങ്ങിയവര്‍ ചടങ്ങിന് തിരികൊളുത്തി.
2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന പ്രസ്തുത സിനിമയ്ക്ക് *ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി** എന്നാണ് പേരിട്ടിരിക്കുന്നത്.
മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം ഹരിനാരായണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. തികച്ചും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.
നന്തുണി,നീലാംബരി,നോട്ടി പ്രോഫസര്‍,നെരിപ്പോട്, ഒരുമ്പെട്ടവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹരിനാരായണന്‍ രചനയും സംവിധാനവും ചെയ്യുന്നു.
ഗൗതം ഹരിനാരായണന്‍ ഒരുമ്പെട്ടവന്‍ എന്ന ചിത്രത്തിനു ശേഷം ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിനിമ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
ഷാഹിദ് കൊപ്പവും, ഷാനു ഷാന്‍ ചാലിശ്ശേരിയുമാണ് ചിത്രത്തിന്റെ മറ്റു സഹ നിര്‍മാതാക്കള്‍. ഫൈസല്‍ വി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് മോഹന്‍ എം പി യാണ്.
വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, നകുല്‍ നാരായണന്‍ എന്നിവരാണ് ഗായകര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് വരാപ്പുഴ, മേക്കപ്പ് നയന എല്‍ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി, നിശ്ചല ഛായാഗ്രഹണം കിരണ്‍ കൃഷ്ണന്‍, വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി, സഹ സംവിധാനം മനോജ് പുതുച്ചേരി, പബ്ലിസിറ്റി ഡിസൈനര്‍ റെജി ആന്റണി പി. ആര്‍. ഒ. എം കെ ഷെജിന്‍ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.