പാലാ: വന്യജീവി അക്രമണത്തിൽ മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അത് തടയാനുള്ള സുരക്ഷാ നടപടികൾ ഒന്നും സ്വികരിക്കുവാൻ തയ്യാറാകാത്ത വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും കർഷകർക്കും കൃഷി ഭൂമികൾക്കും ദോഷമാകുന്ന കേരള വനനിയമ ഭേദഗതി നടപ്പിലാക്കരുത് എന്നും കേരള കർഷക യൂണിയൻ (എം) കരൂർ മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. 
വന്യജീവികൾക്ക് വേണ്ടി വന വിസ്തൃതി വർദ്ധിപ്പിക്കുന്നു എന്ന മറവിൽ 1.30കോടി കർഷകരെ അവരുടെ കൃഷി ഭൂമിയിൽ നിന്നും കുടിയിറക്കുവാനുള്ള വനം വകുപ്പിന്റെ ഗൂഡലക്ഷ്യം തടയുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും യോഗം അവശ്യപ്പെട്ടു. 
കർഷക യൂണിയൻ (എം )സംസ്‌ഥാന ജനറൽ സെക്രട്ടറി ഡാൻറ്റിസ് കൂനാനിയ്ക്കൽ യോഗം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന ട്രഷർ ജോയി നടയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നേടുംമ്പിള്ളിൽ, കെ ഭാസ്കരൻനായർ മീനച്ചിൽ, ടോമി തകിടിയേൽ, കേരളാ കോൺഗ്രസ്‌ എം കരൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമാൻ മാടപ്പാട്ട്, സാബു കരിന്തയിൽ, കെ.ആർ രാജൻ കൊട്ടാരത്തിൽ, ടോമി ടി. എം, ജോസഫ് തോമസ്, റോണി വർഗീസ്, ഗോപാലകൃഷ്ണൻ പോർക്കുന്നേൽ,എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *