കീവ്: ഏകദേശം മൂന്നു വര്‍ഷമായി യുക്രെയ്നില്‍ തുടരുന്ന റഷ്യന്‍ അധിനിവേശം 2025ല്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഒരു യുക്രെയ്നിയന്‍ ഡ്രോണ്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് സെലെന്‍സ്‌കി ഇക്കാര്യം പറഞ്ഞത്.
പ്രയാസകരമായ ഒരു വര്‍ഷത്തിന്റെ അവസാനത്തില്‍ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മെയ് 2025 നമ്മുടെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം സമ്മാനമായി ലഭിക്കില്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നും റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും രാജ്യം എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വരും വര്‍ഷത്തില്‍ എല്ലാ ദിവസവും താനും നമ്മളെല്ലാവരും കരുത്തുള്ള ഒരു യുക്രെയ്നിനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധക്കളത്തിലും ചര്‍ച്ചാ മേശയിലും അത്തരമൊരു യുക്രെയ്ന്‍ മാത്രമേ ബഹുമാനിക്കപ്പെടുകയും കേള്‍ക്കുകയും ചെയ്യുകയുള്ളൂവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പുതിയ അമേരിക്കന്‍ പ്രസിഡന്റ് സമാധാനം കൈവരിക്കാനും പുടിന്റെ ആക്രമണം അവസാനിപ്പിക്കാനും തയ്യാറാണെന്നും കഴിവുള്ളവനാണെന്നതില്‍ തനിക്ക് സംശയമില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.