പാലക്കാട്ടുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ പി പി സി യ്ക്ക് (പാലക്കാട്‌ പ്രവാസി സെന്റർ) പുതിയ ഉപദേശക സമിതി നിലവിൽ വന്നു.  കഴിഞ്ഞ ദിവസം കൂടിയ സെന്ററിന്റെ പ്രത്യേക യോഗത്തിലാണ് മുതിർന്ന അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഉപദേശക സമിതിയ്ക്ക് രൂപം നൽകിയത്. കെ പി രവിശങ്കറിനെ സമിതിയുടെ ചെയർമാനായി യോഗം തിരഞ്ഞെടുത്തു.
 
പോൾസൺ ആണ് വൈസ് ചെയർമാൻ.  ടി പി ചക്രപാണി,   രാജേന്ദ്രൻ ഇ കെ,  വിജയനാരായണൻ, ഡോ. മോഹൻ മേനോൻ, രവി മംഗലം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കൂടാതെ സെന്റർ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ട്രഷറർ  എന്നിവരും ഉപദേശകസമിതിയിൽ അംഗങ്ങൾ ആയിരിക്കും.   
പ്രസിഡന്റ് പ്രദീപ്‌ കുമാറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്ററിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സ്വന്തമായ ഓഫീസ് കെട്ടിട്ടം, പാലക്കാടിന്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമിട്ടുള്ള പാലക്കാട്‌ ഇന്റർനാഷണൽ ക്ലബ്ബ് എന്നിവയുടെ സാക്ഷാൽക്കാരത്തിനായി ഉപദേശക സമിതിയുടെ മേൽനോട്ടവും പ്രവർത്തനവും സുപ്രധാനമായിരിക്കുമെന്ന് പുതിയ ചെയർമാനും പ്രസിഡന്റും അഭിപ്രായപ്പെട്ടു.  യോഗത്തിൽ സെക്രട്ടറി ശശികുമാർ ചിറ്റൂർ സ്വാഗതവും  ട്രഷറർ യൂനസ് അഹമ്മദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *