ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ ആരോപണവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

‘പഞ്ചാബിലെ കര്‍ഷകര്‍ നിരവധി ദിവസങ്ങളായി സമരവും അനിശ്ചിതകാല നിരാഹാരവും ഇരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലാത്തതാണ് ഇവരുടെ ആവശ്യങ്ങള്‍. ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കുന്നു പോലുമില്ല

അവരോടെന്തെങ്കിലും സംസാരിക്കൂ. അവര്‍ നമ്മുടെ നാട്ടിലെ കര്‍ഷകരാണ്. ആരോടും മിണ്ടില്ലെന്ന ധിക്കാരം എന്തിനാണ് ബിജെപിക്ക്?
പഞ്ചാബില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കര്‍ഷകരെ ദൈവം കാത്തുരക്ഷിക്കട്ടെ, പക്ഷേ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബിജെപിയായിരിക്കും.

‘രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ അറിവിലേക്കായി, കേന്ദ്രം മൂന്ന് പിന്‍വലിച്ച ‘നയങ്ങള്‍’ എന്ന് വിളിച്ച മൂന്ന് കറുത്ത നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ അഭിപ്രായം അറിയാന്‍ കേന്ദ്രം കത്ത് അയച്ചിട്ടുണ്ട്.കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *