പാലക്കാട് ജില്ലയിലെ എഴുത്തുകാർ പൊതുപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ പുതുവർഷത്തോടനുബന്ധിച്ച് ഒരു സൗഹൃദ ഒത്തുചേരൽ നടത്തി.
പാലക്കാട് വാടിക പാർക്കിൽ സംഘടിപ്പിച്ച പരിപാടി വിക്ടോറിയ കോളേജ് വിദ്യാർഥി സൗന്ദര്യ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു.
 
രാജു പൂതനൂരിന്റെ “മുക്കുറ്റിപ്പൂവും മുന്നാഴിമഞ്ഞും” പുസ്തകം മാധ്യമപ്രവർത്തകൻ ജോസ് ചാലക്കൽ ശശി കല്ലേപ്പുള്ളിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. എസ്. രമണൻ, പ്രേമാരാമൻ, പ്രമീള സതീഷ്, സിറാജ് കൊടുവായൂർ, അഖിലേഷ് കുമാർ എം കൊട്ടേക്കാട്,ആൻറ്റോ പീറ്റർ,വി ചന്ദ്രൻ മണലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പാട്ടും കഥയും കവിതകളും ചൊല്ലുകയും, പ്രത്യേക പേരോ ബാനറോ  സംഘടനാ രൂപമോ ഇല്ലാത്ത സ്വതന്ത്ര ചിന്താഗതിയുള്ള വ്യത്യസ്ത ചിന്താഗതിയുള്ള ആളുകളുടെ സ്വതന്ത്ര കൂട്ടായ്മ വർത്തമാന കാലത്തിൻ്റെ  വലിയ അനിവാര്യതയാണെന്ന് യോഗം വിലയിരുത്തി. തുടർന്നും ഇത്തരം കൂട്ടായ്മകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *