ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അമസൂറ നിശാക്ലബിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ദ സ്പെക്ടേറ്റര്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ക്ലബ്ബില്‍ വന്‍ പോലീസ് സാന്നിധ്യം കാണാം
പുതുവത്സര ദിനത്തില്‍ യുഎസില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. നേരത്തെ ആള്‍ക്കൂട്ടത്തിലേക്ക് അക്രമി ട്രക്ക് ഇടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.