ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
വടക്കന്‍ ഗാസയിലെ ജബലിയ പ്രദേശത്തെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളുമടക്കം ഏഴ് പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഹമാസ് പോരാളികളെ ഉന്മൂലനം ചെയ്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
സെന്‍ട്രല്‍ ഗാസയിലെ ബില്‍റ്റ്-അപ്പ് ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും കൊല്ലപ്പെട്ടതായി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ അല്‍-അഖ്സ രക്തസാക്ഷി ആശുപത്രി അറിയിച്ചു.