തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ മുൻനിർത്തി പ്രതിഷേധിക്കുന്ന സ്കൂളുകളുടെ നടപടികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ. വരും വർഷങ്ങളിലെ കലാ-കായിക മേളകളിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. 
സ്കൂൾ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകർക്കെതിരെയും മാർ ബേസിലിലെ രണ്ട് അധ്യാപകർക്കെതിരെയുമാണ് വകുപ്പുതല നടപടി ഉണ്ടാവുക.
കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. 

എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *