തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്നതിനെതിരെ സര്‍ക്കാര്‍ രംഗത്ത്.
കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്
പ്രതിഷേധിച്ച സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരുനാവായ നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് പേര്‍ക്കും കോതമംഗലം മാര്‍ ബേസിലിലെ രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി
കായിക മേളയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
സമ്മാനം ലഭിച്ചാല്‍ മികച്ച ജഡ്ജ്‌മെന്റെന്നും ഇല്ലെങ്കില്‍ മോശം ജഡ്ജ്‌മെന്റെന്നുമുള്ള പ്രവണത മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും സമ്മാനം ലഭിച്ചോ ഇല്ലയോ എന്നതല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും പറഞ്ഞു.