റിയാദ്: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ 150 ഓളം വരുന്ന കേരള, കര്‍ണാടക സ്റ്റേറ്റിലുള്ള ഉംറ തീര്‍ത്ഥാടകരെ പറ്റിച്ച ഏജന്റ് സൗദി മക്കയില്‍ നിന്ന് മുങ്ങി. മക്കയില്‍ മദീനയിലും കുടുങ്ങിയ തീര്‍ത്ഥാടകര്‍ക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ സഹായവുമായി എത്തി.
ഉംറയ്ക്കായി എത്തിച്ച ഏജന്റ് 65000, 75000, 80,000 തുടങ്ങിയ തുകകളാണ് തീര്‍ത്ഥാടകരില്‍ നിന്ന് വാങ്ങിയത്.
കൃത്യമായിട്ടുള്ള സര്‍വീസുകള്‍ ഇല്ലാതെ മക്കയിലേക്ക് എത്തിച്ച ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കാതെ വലയ്ക്കുകയായിരുന്നു ഏജന്റ്.
ഹോട്ടലില്‍ നിന്ന് വാടക അടക്കാത്തത് കൊണ്ട് ഇറക്കിവിട്ട ഇവര്‍ സാമൂഹ്യ സംഘടനകളുടെ ഇടപെടലും മനുഷ്യസ്‌നേഹികളുടെയും ഇടപെടല്‍ ആണ് ദമാമു വഴി യാത്രയ്ക്കായി തിരിച്ചത്.
ദമാമില്‍ എത്തിയ അവര്‍ക്ക് ഏജന്റ് ഡെമ്മി ടിക്കറ്റ് നല്‍കി പറ്റിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും കേരള മുഖ്യമന്ത്രിക്കും പരാതി നല്‍കി.
കര്‍ണാടക മുഖ്യമന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കും സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി കൂടിയായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര പരാതി നല്‍കുകയും ഇവരെ കയറ്റി വിടുന്നതിനു വേണ്ടിയുള്ള സഹായത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
കൃത്യമായിട്ട് അംഗീകാരം ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉംറ ഹജ്ജ് ഗ്രൂപ്പുകളെ നടത്തുന്ന കമ്പനികളെ നിരോധിക്കണമെന്നും ഒരു രേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി പ്രസിഡന്റ് ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ റാഫി പാങ്ങോട്, ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് സന്തോഷ് കെ നായര്‍ ആവശ്യപ്പെട്ടു.
നാട്ടില്‍നിന്ന് എയര്‍പോര്‍ട്ട് വഴി കയറ്റി വിടുമ്പോള്‍ കൃത്യമായിട്ടുള്ള താമസവും സര്‍വീസും നല്‍കുന്ന ഏജന്‍സികള്‍ ആണോ എന്ന് പരിശോധിക്കണമെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മഠത്തില്‍ പറഞ്ഞു.