ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … **************
. ‘ JYOTHIRGAMAYA ‘. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 ധനു 18തിരുവോണം / ദ്വിതീയ2025 ജനവരി 2, വ്യാഴം
ഇന്ന്;
*മന്നം ജയന്തി! [ മന്നത്ത് പത്മനാഭൻ ജ. 1878 നായർ സമുദായ നേതാവ മന്നത്ത് പത്മനാഭന്റെ 147-ാമത് ജന്മദിനാഘോഷം പെരുന്ന മന്നം നഗറിൽ പ്രത്യേകം സജീകരിച്ച പന്തലിൽ നടക്കും. ജനുവരി രണ്ടിന് രാവിലെ ഏഴിന് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 10.45 ന് മന്നം ജയന്തി സമ്മേളനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അഭിസംബോധന ചെയ്യും.]
* ലോക അന്തർമുഖ ദിനം ![World Introvert Dayലോകമെമ്പാടുമുള്ള ആളുകൾക്ക് അന്തർമുഖരെ നന്നായി മനസ്സിലാക്കാനും അംഗീകരിയ്ക്കാനും ഒരു ദിവസം. 2011-ലാണ് ആദ്യത്തെ ലോക അന്തർമുഖ ദിനം ആചരിച്ചത്. മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫെലിസിറ്റാസ് ഹെയ്ൻ ഇക്കാര്യത്തെക്കുറിച്ചുള്ള തൻ്റെ ഒരു ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് ലോകം ഇക്കൂട്ടരെ വേറൊരു രീതിയിൽ കാണാനും ശ്രദ്ധിയ്ക്കാനും ഇടയായത്.
പൊതുവെ അന്തർമുഖർ തെറ്റിദ്ധരിക്കപ്പെട്ട ഒരു ന്യൂനപക്ഷമാണ്. അവരെ സംബന്ധിച്ച് അവരുടെ കാഴ്ചപ്പാടിൽ നമ്മൾ ഒരു പുറംലോകത്താണ് ജീവിക്കുന്നത്, അതിനാൽത്തന്നെ അന്തർമുഖർ നമുക്കു പലപ്പോഴും അഹങ്കാരികളും വിചിത്രരുമായി കാണപ്പെടുന്നു.
അതുപോലെ നാം അറിയേണ്ടതായ ഒരു സത്യയുടെ അന്തർമുഖർ ന്യൂനപക്ഷമാണെങ്കിലും, കഴിവുള്ളവരിൽ അവരാണ് ഭൂരിപക്ഷം. ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരും തത്ത്വചിന്തകരും കലാകാരന്മാരും കവികളും ചിന്തകരും അന്തർമുഖരാണ്. അന്തർമുഖരാണ് ശരിയ്ക്കും നമ്മൾ ജീവിക്കുന്ന ഈ ലോകത്തെ രൂപപ്പെടുത്തുന്നത്.അതുകൊണ്ട് ഈ ജനുവരി 2 ലെങ്കിലും നമ്മൾ അവരെക്കുറിച്ച് അറിയണം മനസ്സിലാക്കണം അവരോടൊത്ത് സമയം ചിലവാക്കണം. ]*നങ്ങ്യാർകുളങ്ങര കൊടിയേറ്റ്!* ഹൈത്തി: പിതാമഹന്മാരുടെ ദിനം!* സെയ്ന്റ് കിറ്റ്സ്, നെവിസ്: കാർണിവൽ ദിനം!
USA; * ദേശീയ ശാസ്ത്രകഥാ ദിനം! [ Science Fiction Day ;ശാസ്ത്രകഥകൾ വായിയ്ക്കാൻശാസ്ത്രസിനിമകൾ കാണാൻ ഒരു ദിനം.“Nightfall” and the “Foundation Trilogy”തുടങ്ങി പ്രശസ്തമായ നിരവധി ‘ഫിക്ഷൻ ‘ രചനകളുടെ ഗ്രന്ഥകാരൻ ഐസക് അസിമൊവിന്റെ ജന്മദിനമാണ് ഇന്ന് !,]
* പെരിഹെലിയൻ ദിനം ![Perihelion Day ; ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന ദിവസം! ഈ ദിനത്തിൽ ഭൂമിയെക്കുറിച്ചും സൂര്യനെക്കുറിച്ചും സൂര്യനോടുള്ള ഭൂമിയുടെ സാമീപ്യത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ആരായുക അറിയുക പരസ്പരം പങ്കുവയ്ക്കുക.]
* സ്വിസ് ചീസ് ദിനം ![Swiss Cheese Day ;]
* നാഷണൽ പെറ്റ് ട്രാവൽ സേഫ്റ്റി ഡേ ![National Pet Travel Safety Day ; ‘നിങ്ങളുടെ വളർത്തു മൃഗങ്ങളുമൊരുമിച്ച് കഴിയാൻ , അവരോടൊത്ത് യാത്ര ചെയ്യാൻ, അങ്ങനെ യാത്ര ചെയ്യുമ്പോൾ ചെയ്യേണ്ട സുരക്ഷാനടപടികളെക്കുറിച്ച് അറിയാൻ അവ പങ്കുവയ്ക്കാൻ ഒരു ദിനം ]
* ദേശീയ ക്രീം പഫ് ദിനം ! [National Cream Puff Day; .]
* ദേശീയ വ്യക്തിഗത പരിശീലക ബോധവൽക്കരണ ദിനം ![National Personal Trainer Awareness Day ; ജനുവരി 2-ന് ദേശീയ വ്യക്തിഗത പരിശീലക ബോധവൽക്കരണ ദിനം ആചരിയ്ക്കുന്നു ! ലോകമെമ്പാടുമുള്ള വ്യക്തിഗത പരിശീലകരുടെ കഠിനാധ്വാനവും അർപ്പണബോധവും തിരിച്ചറിയുന്നതിനാണ് ഈ പ്രത്യേക ദിനം സൃഷ്ടിച്ചത്. ഒരു വ്യക്തിയ്ക്ക് തൻ്റെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും നിലനിർത്തുന്നതിന് ഒരു വ്യക്തിഗത പരിശീലകൻ എത്ര മാത്രം ആവശ്യമുണ്ട് എന്ന കാര്യത്തെക്കുറിച്ച് സ്വയം അറിയാൻ പഠിയ്ക്കാൻ പ്രാവർത്തികമാക്കാൻ ഒരു ദിവസം.]
* പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും ദിനം ![Motivation and Inspiration Day ;
ജീവിതത്തിൽ സ്വന്തം ലക്ഷ്യത്തിലെത്തുവാൻ അത്യാവശ്യമായ സംഗതിയാണ് പരസ്പരം അംഗീകരിയ്ക്കലും പ്രോത്സാഹിപ്പിയ്ക്കലും പ്രചോദിപ്പിയ്ക്കലും. ഓരോരുത്തരുടെയും ഉള്ളിലുള്ള തീപ്പൊരി ജ്വലിപ്പിക്കുവാൻ ഒരു പ്രോത്സാഹനം, പ്രചോദനം, അംഗീകാരം വേണം. അതിനായി ഒരു ദിവസം.
സ്വന്തം ഭൂതകാലത്തിലെ അനുഭവ സാക്ഷ്യം വച്ച് സ്വന്തം പരിമിതികൾ കണ്ടെത്തി അവയെ സ്വന്തം കരുത്താക്കി മാറ്റുവാൻ, അതുവഴി സ്വന്തം സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുവാൻ വേണ്ടത് ഈ അംഗീകാരവും പ്രോത്സാഹനവും പ്രചോദനവുമാണ്.]
* 55 mph വേഗത പരിധി ദിവസം ![55 mph Speed Limit Day; പകൽ, ഹൈവേകളിലൂടെയുളള യാത്രകൾ ഒരു വിനോദയാത്രകൾ പോലെയാക്കി, നിങ്ങൾ നിങ്ങളുടെ സമയത്തിനെതിരെ സഞ്ചരിയ്ക്കുന്നതായി തോന്നാതെ പ്രകൃതിദൃശ്യങ്ങൾ കണ്ട് ആസ്വദിച്ച് സാവധാനം അവനവനും മറ്റുള്ളവർക്കും അപകടമില്ലാത്ത വിധത്തിൽ സഞ്ചരിയ്ക്കാൻ ഒരു ദിവസം.]
*പൂച്ച ദിനത്തിന് മ്യു ഇയർ ആശംസകൾ! [Happy Mew Year for Cats Day ; ഒന്നിനും ഒരു ധൃതിയുമില്ലാതെ സ്വന്തം കാര്യം മാത്രം നോക്കി ഒന്നിനോടും ആർത്തിയില്ലാതെ ഭയമില്ലാതെ ആരുടെയും അടിമയായിരിയ്ക്കാതെ ജീവിയ്ക്കുന്ന പൂച്ചകൾക്കുവേണ്ടിയും ഒരു ദിനം. ഇന്നേ ദിവസം അവരെ അറിയാൻ, പഠിയ്ക്കാൻ, അവരിൽ നിന്ന് പലതും അറിയാനും പഠിയ്ക്കാനും ഒരു ദിനം. ]
* ദേശീയ ബുഫെ ദിനം ! [National Buffet Day; പാചകം ചെയ്തുവയ്ക്കുന്ന ഭക്ഷണം ആർക്കും ഒന്നും കൊടുക്കാതെ ഒറ്റയ്ക്കിരുന്ന് കഴിയ്ക്കാൻ നിൽക്കാതെ എല്ലാവരും ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് ഒത്തൊരുമയോടെ കഴിയ്ക്കാൻ ഒരു ദിവസം!] . ഇന്നത്തെ മൊഴിമുത്ത്. ്്്്്്്്്്്്്്്്്‌്‌്‌്” സുഖം………….ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗെവൻകരയിലേയ്ക്കു പറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ നിന്നു ഞാൻമനം പൊട്ടി.മുന്നറിയിപ്പു കൊടുക്കുന്നുജനകജേഭാഗ്യദോഷത്തിൻജന്മമേഅയോദ്ധ്യയിലേയ്ക്കുള്ള ഈമടക്കയാത്രയിൽവൈമാനികൻമാറിയെന്നേയുള്ളുസ്വദേശത്തോവിദേശത്തോവീട്ടിലോകാട്ടിലോനിനക്കില്ലമനഃസ്വാസ്ഥ്യം……………..[ഗീതാ ഹിരണ്യൻ ]” ******ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ*******1977-ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ, എഴുത്തുകാരൻ, പ്രാസംഗികൻ ഇന്ത്യയുടെ സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. ഐക്യരാഷ്ട്രസഭയിൽ കൂടിയാലോചനാ പദവിയിൽ ഹാബിറ്റാറ്റ് അലയൻസിന്റെ ചെയർമാൻ യുഎൻ ഹാബിറ്റാറ്റ് ഗവേണിംഗ് കൗൺസിൽ അംഗം., മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഫെല്ലോ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും നിലവിൽ 2022 നവംബർ 23 മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന സിവി ആനന്ദ ബോസിന്റേയും (1951),
1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന നടിയും ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ അഭിനയിച്ച് തിരിച്ച് വന്ന ശാന്തികൃഷ്ണയുടെയും (1963),
ഭൗതിക, ഗണിത, ജീവശാസ്ത്ര മേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എസ് ആർ ശ്രീനിവാസൻ വരദന്റെയും (1940),
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തില്‍ വാസ്‌കോഡ ഗാമയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സ്പാനിഷ് നടി പാസ് വേഗയുടേയും (1976),
ജിബ്രാൾട്ടർ, കാതലീന, കൂക്ക് സ്ട്രീറ്റ് , ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിതയും ദേശീയ വനിത ചാമ്പ്യനുമായിരുന്ന ഭൂല ചൌധരിയുടെയും (1970) ,
ഒരു അമേരിക്കൻ ടെലിവാഞ്ചലിസ്റ്റും 1974 നും 1987 നും ഇടയിൽ, ബക്കർ ടെലിവിഷൻ പ്രോഗ്രാം ദി പിടിഎൽ ക്ലബ്ബും അതിന്റെ കേബിൾ ടെലിവിഷൻ പ്ലാറ്റ്‌ഫോമായ പിടിഎൽ സാറ്റലൈറ്റ് നെറ്റ്‌വർക്ക് നടത്തുകയും അവതാരകനായി പ്രവർത്തിക്കുകയും സൗത്ത് കരോലിനയിലെ ഫോർട്ട് മില്ലിൽ ഇപ്പോൾ പ്രവർത്തനരഹിതമായ ഒരു ക്രിസ്ത്യൻ തീം പാർക്കായ ഹെറിറ്റേജ് യുഎസ്എയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ജിം ബക്കർ എന്ന ജെയിംസ് ഓർസെൻ ബക്കറിൻ്റേയും (1940),
അറിയപ്പെടുന്ന സംഗീതജ്ഞരുടെ വ്യക്തിത്വങ്ങൾ, പ്രവർത്തനരഹിതമായ, ഡിസ്റ്റോപ്പിയൻ സമൂഹങ്ങൾ, മങ്ങിയ ലിംഗപരമായ വേഷങ്ങൾ എന്നിവ പരിശോധിക്കുന്ന പ്രമേയങ്ങളുമായി നാല് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്രകാരൻ ടോഡ് ഹെയ്ൻസിൻ്റേയും (1961),
500-ലധികം മാഗസിൻ കവറുകളിൽ പ്രത്യക്ഷപ്പെടുകയും മെയ്ബെല്ലിന്റെയും കാൽവിൻ ക്ലീനിന്റെയും മുഖമായി മാറുകയും ചെയ്ത നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയയായ ഒരു അമേരിക്കൻ ഫാഷൻ മോഡലും മാനുഷിക വാദിയുമായ ക്രിസ്റ്റി ടർലിംഗ്ടൺ എന്ന ക്രിസ്റ്റി നിക്കോൾ ടർലിംഗ്ടൺ ബേൺസിന്റേയും (1969),
അമേരിക്കൻ ബോക്‌സറും മുൻ WBO ഹെവിവെയ്റ്റ് ചാമ്പ്യനുമായ മൈക്ക് ടൈസണൊപ്പം 1990കളിലെ ഏറ്റവും വലിയ ഹെവിവെയ്‌റ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ടോമി മോറിസൺൻ്റേയും(1969),ജന്മദിനം !
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടെപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ*********മന്നത്ത് പത്മനാഭൻ ജ. (1878- 1970)കെ. എം. മാത്യു ജ.(1917-2010)സി. അന്തപ്പായി ജ. (1862 – 1936)പി.എൻ മേനോൻ ജ. (1926- 2008)കെ.പി. വള്ളോൻ ജ.(1894 -1940)വി. ഭാസ്കരൻ നായർ ജ. (1923-)ടെസ്റൻ ദ ബോർ ജ.(1855-1855)സൈനബുൽ ഗസ്സാലി ജ. (1917-2005)ഐസക് അസിമൊവ് ജ.(1920-1992)രാംദാസ് ഗാന്ധി ജ. (1897-1969)സ്വാമി ആനന്ദ തീർഥൻ ജ. (1905-1987)മെഹമ്മദ് നാലാമൻ ജ. ( 1642 – 1693)
ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനും, ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാളും, കൊച്ചി സര്‍ക്കാരില്‍ ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിക്കുകയും ചെയ്ത സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്ന സി. അന്തപ്പായി (1862 ജനുവരി 2 – 1936 മെയ് 31),
1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.സിയായതോടെ “വള്ളോനെമ്മൽസി’ എന്ന് അറിയപ്പെടുകയും കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കെ.പി. വള്ളോൻ(2 ജനുവരി 1894 – 14 ഏപ്രിൽ 1940),
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത് പത്മനാഭൻ (ജനുവരി 2,1878 – ഫെബ്രുവരി 25, 1970) ,
3) ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും,ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ച ശ്രീ ആനന്ദ തീർത്ഥൻ (ജനുവരി 2, 1905- നവംബർ 21, 1987),
പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനും ആയിരുന്ന കെ. എം. മാത്യു(1917 ജനുവരി 2 – 2010 ഓഗസ്റ്റ് 1),
സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് ശേഷം ഓട്ടോമൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ സുൽത്താൻ, തന്റെ (1648-87) നീണ്ട ഭരണകാലത്ത് നടത്തിയ നിരവധി വിജയങ്ങളുടെ പങ്കിന് ഗാസി അല്ലെങ്കിൽ “വിശുദ്ധ യോദ്ധാവ്” എന്നും മെഹമ്മദ് വേട്ടക്കാരൻ ( തുർക്കിഷ് : അവ്സി മെഹമ്മദ് ) എന്നും അറിയപ്പെട്ടിരുന്ന ടർക്കിഷ് സുൽതാൻമെഹമ്മദ് നാലാമൻ( 2 ജനുവരി 1642 – 6 ജനുവരി 1693),
അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തുകയും, അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദ്യമായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്ത ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്ന ലിയോൺ ടെസ്റൻ ദ ബോർ ( നവംബർ 5, 1855- ജനുവരി 2, 1913),
ഈജിപ്ഷ്യൻ, സാമൂഹിക പ്രവർത്തകയും , മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയും, മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട “ജയിലനുഭവങ്ങൾ” എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത സൈനബുൽ ഗസ്സാലി (ജനുവരി 2,191-ആഗസ്റ്റ് 3, 2005),
റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക്എന്നിവരൊടൊപ്പം (‘ബിഗ് ത്രീ’) സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്ന പ്രശസ്തനായ അമേരിക്കൻ ശാസ്ത്ര കഥ എഴുത്തുകാരന്‍ ഐസക് അസിമൊവ്( ജനുവരി 2,1920 – ഏപ്രിൽ 6,1992)
സ്മരണാഞ്ജലി !!!്്്്്്്്്്്്്ഡോ. എസ്.കെ നായർ മ.(1984) എൻ.രാജഗോപാലൻ നായർ മ. (1925-1993)ഗീതാ ഹിരണ്യൻ മ. (1958-2002 )എൻ പി മുഹമ്മദ് മ. (1929-2003)നീലമ്പേരൂർ മധുസൂധനൻ നായർ മ. (1936-2021)ഫിലോമിന മ. (1926-2006)പീയുഷ് ഗാംഗുളി മ. (1965-2015)ഡോ. വസന്ത് ഗൗരിക്കർ മ. (1933-2015)എ.ബി ബർദാൻ മ.(1924- 2016)സഫ്ദർ ഹാശ്മി മ. (1954-1989)രജേന്ദ്ര-കേശവ് ലാൽ ഷാ മ. (1913-2010)എമിൽ ജാന്നിംഗ്സ് മ. (1884- 1950)ഗുസിയോ ഗുച്ചി മ. (1881-1953)പാട്രിക് ഒബ്രയാൻ CBE മ. (1914 -2000)
മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവനും,ചലച്ചിത്ര സെൻസർ ബോഡ് അംഗവും , മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ രചിക്കുകയും “കമ്പരാമായണം” തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് വിധാനമൊരുക്കുകയും ചെയ്ത എസ്.കൃഷ്ണന്‍ നായർ എന്ന ഡോ. എസ് കെ നായർ(മാര്‍ച്ച് 26, 1917 – ജനുവരി 2, 1984) ,
ഒന്നാംകേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് പ്രതിനിധി എൻ. രാജഗോപാലൻ നായർ(10 മേയ് 1925 – 2 ജനുവരി 1993),
ദീർഘപാംഗൻ, ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം, അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായ ഗീതാ ഹിരണ്യൻ(1956 മാർച്ച് 20 – 2002 ജനുവരി 2),
നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നി നിലകളില്‍ പ്രശസ്തി ആര്‍ജിക്കുകയും മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്ന ദൈവത്തിന്റെ കണ്ണ് എഴുതുകയും ചെയ്ത എൻ പി മുഹമ്മദ( ജൂലൈ 1, 1929 – ജനുവരി 2, 2003),
പതിനഞ്ചോളം കവിതാ സമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവും കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും (2000) പ്രമുഖ മലയാള കവിയും സാഹിത്യകാരനുമായിരുന്ന നീലമ്പേരൂർ മധുസൂദനൻ നായർ (: 25 മാർച്ച് 1936; : 2 ജനുവരി 2021).
ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ,സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ, തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ മലയാള ചലച്ചിത്രനടി ഫിലോമിന (1926-ജനുവരി 2, 2006) ,
മാഹുൾ ബനീർ സെരെൻഗ്, ഗോയനാർ ബാക്ഷൊ, ലാപ്ടോപ്പ്, ചോഖേർ താരാ തുടങ്ങിയ സിനിമ നാടക സീരിയലുകളിൽ അഭിനയിച്ചിരുന്ന ബംഗാളി നടൻ പീയുഷ് ഗാംഗുലി (2 ജനുവരി 1965 – 25 ഒക്റ്റോബർ 2015) ,
ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനും, ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. വസന്ത് ഗൗരിക്കർ(25 മാർച്ച് 1933 – 2 ജനുവരി 2015),
പാര്ട്ടിക്ക് മുന്പേ ജനിച്ച് പാര്ട്ടിക്കൊപ്പം വളര്ന്ന് സ്വന്തം ജീവിതം പാര്ട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റും, ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളിയും, അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനും, ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച അര്ധേന്ദു ഭൂഷൺ ബർദാൻ എന്ന എ ബി ബർദാൻ (1924 സെപ്റ്റംബർ 24- ജനുവരി 2, 2016),
1920-കളിൽ ഹോളിവുഡിൽ പ്രശസ്തനായിരുന്ന, ദി ലാസ്റ്റ് കമാൻഡ് , ദി വേ ഓഫ് ഓൾ ഫ്ലെഷ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ആദ്യമായി നേടിയ ഏക ജർമ്മൻകാരൻ എമിൽ ജാനിംഗ്സ്(23 ജൂലൈ 1884- 2 ജനുവരി 1950),
ഒരു ഇറ്റാലിയൻ വ്യവസായിയും ഫാഷൻ ഡിസൈനറും ഫാഷൻ ഹൗസ് ‘ഗുച്ചി ‘ യുടെ സ്ഥാപകന്യ്ം ആയിരുന്ന ഗുസിയോ ഗുച്ചി (26 മാർച്ച് 1881 – 2 ജനുവരി 1953),
പാട്രിക് ഒബ്രയാൻ, ഇംഗ്ലീഷ് എഴുത്തുകാരനും വിവർത്തകനുമായ “മാസ്റ്റർ ആൻഡ് കമാൻഡർ” പോലുള്ള കടൽ സാഹസിക നോവലുകൾ എഴുതുന്നതിൽ പ്രശസ്തനായിരുന്ന ഒരു ഇംഗ്ലീഷ് നോവലിസ്റ്റും വിവർത്തകനുമായിരുന്ന പാട്രിക് ഒബ്രയാൻറിച്ചാർഡ് പാട്രിക് റസ് (12 ഡിസംബർ 1914 – 2 ജനുവരി 2000),********ചരിത്രത്തിൽ ഇന്ന്…്്്്്്്്്്്്്്്്്്1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കു മ്പോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
1492 – അരഗോണിലെ ഫെർഡിനാൻഡ് രണ്ടാമനും കാസ്റ്റിലിലെ ഇസബെൽ ഒന്നാമനും നൂറ്റാണ്ടുകളുടെ മുസ്ലീം ഭരണത്തിന് ശേഷം മുഹമ്മദ് പന്ത്രണ്ടാമനിൽ നിന്ന് ഗ്രാനഡ തിരിച്ചു പിടിച്ചു.
1570 – റഷ്യൻ സാർ ഇവാൻ ദി ടെറിബിളിന്റെ നോവ്ഗൊറോഡിലേക്കുള്ള മാർച്ച് ആരംഭിച്ചു.
1757 – റോബർട്ട് ക്ലൈവ് നവാബ് സിറാജ്-ഉദ്-ദൗളയിൽ നിന്ന് ഇന്ത്യൻ നഗരമായ കൽക്കട്ട തിരിച്ചുപിടിച്ചു.
1809 – എസ്. ബി. ഐ ക്കുതുടക്കംകുറിച്ച് 1806ൽ സ്ഥാപിച്ച ബാങ്ക് ഓഫ് കൊൽക്കത്ത ബാങ്ക് ഓഫ് ബംഗാൾ എന്ന് പേര് മാറ്റി.
1843 – ജർമ്മൻ സംഗീത സംവിധായകനായ റിച്ചാർഡ് വാഗ്നറുടെ ഐക്കണിക് ഓപ്പറ, “ദി ഫ്ലയിംഗ് ഡച്ച്മാൻ” ഡ്രെസ്ഡനിൽ പ്രദർശിപ്പിച്ചു.
1888 – ചെന്നൈ- കോഴിക്കോട് റെയിൽ പാത നിലവിൽ വന്നു.’
1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളളവ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
1906 – അമേരിക്കൻ എഞ്ചിനീയർ വില്ലിസ് കാരിയർ ലോകത്തിലെ ആദ്യത്തെ എയർകണ്ടീഷണറിനുള്ള പേറ്റന്റ് നേടി.
1932 – ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
1935 – അമേരിക്കൻ വിമാനയാത്രികനായ ചാൾസ് എ. ലിൻഡ്‌ബെർഗിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ബ്രൂണോ ഹാപ്റ്റ്മാൻ ഉൾപ്പെട്ട “നൂറ്റാണ്ടിന്റെ വിചാരണ” ന്യൂജേഴ്‌സിയിൽ ആരംഭിച്ചു.
1947 – ഗാന്ധിജി ബാഗാളിലെ നവ് ഖാലിയിലെ വർഗിയ ലഹള ബാധിത പ്രദേശങ്ങിൽ സമാധാന യാത്ര തുടങ്ങി.
1954 – ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളായ ഭാരതരത്‌നയും പത്മവിഭൂഷണും സ്ഥാപിക്കപ്പെട്ടു.
1956 -:ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
1959 – സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
1960 – ചൈനയുമായുള്ള വ്യാപാര ബന്ധം സുഗമാക്കുവാൻ യു.എസ് തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു..
1967 – അമേരിക്കൻ നടനും റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനുമായ റൊണാൾഡ് റീഗൻ കാലിഫോർണിയ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
1978 – ഇന്ദിരാഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐ) രൂപീകരിച്ചു.
1979 – തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.
1979 – കൊല്ലം പബ്ലിക്ക് ലൈബ്രറി ആരംഭം
1981- “യോർക്ക്ഷയർ റിപ്പർ” പീറ്റർ സട്ട്ക്ലിഫിന്റെ അറസ്റ്റോടെ യുകെയിലെ ഏറ്റവും വലിയ മനുഷ്യവേട്ടകളിലൊന്ന് അവസാനിച്ചു.
1992 – ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു.
2004 – നാസയുടെ ബഹിരാകാശ പേടകമായ സ്റ്റാർഡസ്റ്റ് വൈൽഡ് 2 എന്ന ധൂമകേതുവിൽ നിന്ന് പൊടിപടലങ്ങൾ ശേഖരിച്ചു, അതിൽ അവശ്യ അമിനോ ആസിഡ് ഗ്ലൈസിൻ അടങ്ങിയിട്ടുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘ . ************ Rights Reserved by Team Jyotirgamaya