ഇതിന് മുൻപ് ബാഹുബലി മാത്രം, ഇനി മാർക്കോയും ആ രാജ്യത്തേക്ക്; തെന്നിന്ത്യൻ സിനിമയ്ക്ക് അഭിമാനം

റിലീസ് ദിനം മുതൽ സിനിമാ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ സ്വപ്നനേട്ടത്തിൽ. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൻ ദൃശ്യവിസ്മയം തീർത്ത ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യപ്പെടുന്നത്. 

ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

By admin