ഡൽഹി: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ സിഇഒ ആയി ഭുവ്‌നേഷ് കുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചു.
യുഐഡിഎഐ യുടെ മുൻ സിഇഒ ആയിരുന്ന അമിത് അഗർവാൾ ഫാർമസ്യൂട്ടിക്കൽ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭുവ്‌നേഷ് കുമാറിനെ പുതിയ സിഇഒ ചുമതല നൽകിയത്.
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു ഭുവ്‌നേഷ് കുമാർ.
ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1995 ബാച്ച് ഐഎഎസ്. ഉദ്യോഗസ്ഥനാണ്. കുരുക്ഷേത്ര എൻഐടിയിൽ നിന്നുള്ള ബിരുദധാരിയാണ് ഭുവ്‌നേഷ് കുമാർ. അഡീഷണൽ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് അദ്ദേഹം യുഐഡിഎഐയുടെ സിഇഒ പദവിയും വഹിക്കുക.