തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും.
സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉല്‍ഘാടനം ചെയ്യും.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതിസംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും.
ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.ഡിസംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും