തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെടുന്നവയിൽ 40 ശതമാനത്തിലധികവും ഇരുചക്രവാഹനങ്ങളാണെന്ന് റിപ്പോർട്ട്.
2023 ലെ കണക്കുകൾ വിശകലനംചെയ്‌ത്‌ സ്റ്റേറ്റ്‌ ക്രൈം റെക്കോർഡ്സ്‌ ബ്യൂറോ ഇറക്കിയ റിപ്പോർട്ടിലാണ് റോഡ് അപകടങ്ങളിൽ 40.35 ശതമാനവും ഇരു ചക്രവാഹനങ്ങളാണെന്ന വെളിപ്പെടുത്തൽ. 
2023ൽ സംസ്ഥാനത്ത് ആകെയുണ്ടായ 48,091 റോഡ് അപകടങ്ങളിൽ 19,403 എണ്ണവും ഇരുചക്ര വാഹനങ്ങളാണെന്നാണ് കണക്ക്. 
ആകെയുണ്ടായ 4080 മരണങ്ങളിൽ 1568 എണ്ണവും  ഇരുചക്രവാഹന അപകടത്തിലാണ്. ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 367പേർക്ക് ജീവൻ നഷ്ടമാവുകയും 1221 പേർക്ക് ​പരിക്കേൽക്കുകയും ചെയ്‌തു.
കാർ, ജീപ്പ്, വാൻ എന്നിവ കാരണമുണ്ടാകുന്ന അപകടങ്ങൾ  31.56 ശതമാനം. 15,177 അപകടങ്ങളും 993 മരണവും ഉണ്ടായി.
സീറ്റ് ബെൽറ്റ് ധരിക്കാത്ത 59 പേർ മരിച്ചു.  445 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടതിൽ 26.56 ശതമാനവും അഞ്ചുതൽ 10 വർഷംവരെ കാലപ്പഴക്കമുള്ള വാഹനങ്ങൾ.
വാഹനങ്ങൾ കൂട്ടിയിടിച്ച് 36,344 അപകടങ്ങളും 2849 മരണങ്ങളുമുണ്ടായി. കാൽനടയാത്രികരെ ഇടിച്ച്  10,591 അപകടങ്ങളും 1,129 മരണവുമുണ്ടായി.
അശ്രദ്ധമായ ഡ്രൈവിങ്ങാണ്  ഉയർന്ന നിരക്കിനുകാരണമെന്നും പറയുന്നു. മദ്യപാനം, മൊബൈൽ ഉപയോഗം, അമിതവേഗം എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *