ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയ്ക്ക് വന്‍ വിജയക്കുതിപ്പ്. ബോളിവുഡിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിംഗപ്പൂരില്‍ മാര്‍ക്കോ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

 മാര്‍ക്കോ വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍ക്കോ എത്തിയിരിക്കുന്നത്. 

വന്‍ ഹിറ്റായി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാറും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപുമാണ്. മാര്‍ക്കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *