ക്രിമിനൽ കേസ് പ്രതിയെ കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ അഭ്യർത്ഥിച്ചും മുന്നറിയിപ്പ് നൽകിയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
ഇതോടൊപ്പമുള്ള ചിത്രത്തിലെ തലാൽ ഹമദ് അൽ ഷമ്മാരി എന്നയാളെ കുറിച്ചു വിവരങ്ങൾ ലഭ്യമെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതരേയും വിവരം അറിയിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചത് .
നിരവധി കേസുകളിലെ പ്രതിയായ ഇയാൾ അവസാനമായി 2008 മോഡൽ വെള്ള നിറമുള്ള ജി എം സി ഡീനാലി വാഹനം (റജിസ്ട്രേഷൻ നമ്പർ 9947/23) ഓടിക്കുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്. ഇയാൾ ആയുധം കൈവശം വെക്കാറുള്ളതിനാൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.