പൂനെ: കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ.
കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു.
നിതേഷ് റാണെ ഞായറാഴ്ച വൈകീട്ട് പൂനെയില്‍ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്.
കേരളം ഇന്ത്യയുടെ ഒരു ഭാഗം തന്നെയാണ്. ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികള്‍ ആകുന്നതും മുസ്ലിങ്ങള്‍ ആകുന്നതും അവിടെ കൂടുതലാണ്.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പോലെ കേരളത്തിലും സംഭവിച്ചാല്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്.
കേരളം മിനി പാക്കിസ്ഥാന്‍
സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്ന് റാണ പറഞ്ഞു. നിതേഷ് റാണെയോട് പരാമര്‍ശം തിരുത്താന്‍ ബിജെപി നേതൃത്ത്വം ആവശ്യപ്പെട്ടെന്നാണ് സൂചന.
കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരെ സുപ്രീം കോടതി നടപടിയെടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മോദിയും ഫഡ്നാവിസും രാജ്യസ്നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാക്കിസ്ഥാനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു.