കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ വ്യാപാരി സാബുവിന്റെ പണം തിരികെ നല്കി. കട്ടപ്പന പള്ളിക്കവലയില്‍ ലേഡീസ് സെന്റര്‍ നടത്തിയിരുന്ന മുളങ്ങാശേരില്‍ സാബുവിന്റെ പണമാണ് കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നല്‍കിയത്.
നിക്ഷേപിച്ചിരുന്ന 14,59,940 രൂപയാണ് തിരിച്ചു നല്‍കിയത്. തിങ്കളാഴ്ചയാണ് പണം നല്‍കിയത്. ഡിസംബര്‍ 20നാണ് നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് മനംനൊന്ത് സാബു ജീവനൊടുക്കിയത്.