ബംഗളൂരു: തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു.
ജനുവരി 15ന് മുഖ്യമന്ത്രിയുമായി യോഗം ചേരാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ ത്തുടര്‍ന്നാണ് ഇന്നുമുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയും യോഗം ചേര്‍ന്നിരുന്നു.
കൂടാതെ കെ.എസ്.ആര്‍.ടി.സി എം.ഡി.വി അമ്പുകുമാറും പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകള്‍ക്ക് നേരത്തെ കത്തെഴുതിയിരുന്നു.
അതേസമയം ജീവനക്കാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്.