ഈജിപ്ത്: സൂയസ് കനാലിന്റെ വിപുലീകരണ പദ്ധതിക്ക് തുടക്കമിട്ട് ഈജിപ്ത്. ഇതിന്റെ ഭാഗമായി പുതിയ 10 കിലോമീറ്റര്‍ ഭാഗത്ത് വിപുലീകരണം പരീക്ഷിച്ചു.
 കപ്പലുകള്‍ കടന്നുപോകുമ്പോഴുള്ള കനാലിന്റെ പ്രവാഹങ്ങളുടെ ആഘാതം കുറയ്ക്കാനും പ്രധാന ജലപാതയുടെ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ഈജിപ്തിന്റെ ലക്ഷ്യം.

കനാലിന്റെ തെക്കന്‍ മേഖലയിലെ ഈ വികസനം നാവിഗേഷന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കടന്നുപോകുന്ന കപ്പലുകളില്‍ ജല, വായു പ്രവാഹങ്ങളുടെ സ്വാധീനം കുറയ്ക്കുമെന്നും അതോറിറ്റി മേധാവി ഒസാമ റാബി പറഞ്ഞു.

ഈജിപ്ത് സൂയസ് കനാലില്‍ നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി രണ്ട് കപ്പലുകള്‍ക്ക് സുഗമമായി ഈ വഴി കടന്നു പോകാനായെന്ന് സൂയസ് കനാല്‍ അതോറിറ്റി പറയുന്നു.
കനാലില്‍ ഉണ്ടാകുന്ന ശക്തമായ കാറ്റിനെ തുടര്‍ന്ന് ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ചില സമയങ്ങളില്‍ കടലില്‍ ഒഴുകുന്ന നിലയിലാണെന്നും ചൂണ്ടിക്കാണിക്കുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *