ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നും ഖനനം നടത്തണമെന്നും ആവശ്യപ്പെട്ട് അഖിലേഷ് യാദവ്. സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് സമാജ്വാദി പാര്‍ട്ടി നേതാവ് നടത്തിയത്.
മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം
മാധ്യമങ്ങള്‍ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും’ അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ നടക്കുന്ന ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു പരാമര്‍ശം.
കഴിഞ്ഞയാഴ്ച, ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടത്തിയ സര്‍വേയില്‍ ക്ഷേത്രവും കിണറും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഖനനം തുടങ്ങിയത്.
ലക്ഷ്മണ്‍ ഗഞ്ച് പ്രദേശത്തെ സ്ഥലത്ത് രണ്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഖനനം നടത്തിയതിന് ശേഷമാണ് കിണര്‍ കണ്ടെത്തിയത്
അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണിത്.