കോട്ടയം: ‘ജിങ്കിള്‍.. ബല്ലേ.. ബല്ലേ..’ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ പഞ്ചാബില്‍ ഉയര്‍ന്നു കേട്ട ഗാനങ്ങളില്‍ ഒന്നാണിത്.. നമ്മള്‍ ക്രിസ്മസിനു പാടുന്ന ജിങ്കിള്‍ ബല്ലിന്റെ പഞ്ചാബി വേര്‍ഷനാണ് ജിങ്കള്‍ ബല്ലേ.. ബല്ലേ..

അതിവേഗം ക്രിസ്തുമതം പഞ്ചാബില്‍ പടര്‍ന്നു പിടിക്കുന്നതിനു തെളിവായിരുന്നു ഇക്കുറി നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്. യേശു ദി ബല്ലേ.. ബല്ലേ.. തുടങ്ങിയ ഗാനങ്ങള്‍ക്കും വന്‍ സ്വീകര്യതയാണുള്ളത്. സിഖ് വിശേഷ ദിവസങ്ങള്‍ക്ക് ആഘോഷിക്കുന്നതിനു സമാനമായ രീതിയിലാണു ക്രിസ്മസ് ആഘോഷവും നടക്കുന്നത്.

കാത്തോലിക്കാ, പെന്തകോസ്തു വിശ്വാസങ്ങളാണു പഞ്ചാബില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് പെന്തകോസ്തു വിശ്വാസികളുടെ എണ്ണിത്തില്‍ ഉണ്ടായ വര്‍ധനയാണ്. പെന്തകോസ്തു പാസ്റ്റര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മിക്കവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് വശ്വാസികളുടെ പിന്തുണയുമുള്ളവര്‍.

സിഖ് മതത്തില്‍ നിന്നു ക്രിസ്തു മതിലേക്കു മാറുന്നതില്‍ കത്തോലിക്കാ വിശ്വാസികള്‍ ഏറെ ലുധിയാനാ, ഗുരുദാസ്പുര്‍, ഫിറോസ്പുര്‍ തുടങ്ങിയ പ്രദേശങ്ങളാണ്. ബ്രിട്ടീഷ് കാലം മുതല്‍ കത്തോലിക്കാ പള്ളികള്‍ പഞ്ചാബിലുണ്ട്. ഇതാടൊപ്പമാണു പ്രൊട്ടസ്റ്റന്റ് വിഭാഗം പഞ്ചാബില്‍ ഉയര്‍ന്നു വരുന്നത്. ഇക്കുറി ക്രിസ്മസിനു ക്രിസ്ത്യന്‍ ശോഭാ യാത്രകള്‍ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു. വന്‍ ജനക്കൂട്ടമാണു ജിങ്കിള്‍ ബല്ലേ.. ബല്ലേ.. എന്നിങ്ങനെയുള്ള പാട്ടുകളുമായി ആഘോഷങ്ങളില്‍ പങ്കാളികളായത്.

വിദ്യാര്‍ഥികള്‍ക്കു മികച്ച പഠന സൗകര്യം. വിദേശത്തു പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മികച്ച പരിശീലനം. വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുക. ക്രിസ്തു മതത്തിലേക്ക് എത്തുന്ന കുടുംബങ്ങള്‍ക്ക് എല്ലാ മാസവും കിറ്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ചെയ്യുന്നത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയില്‍ കൂടിയും  നിരവധി പേരാണ് ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടരാകുന്നത്.  

തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് പാസ്റ്റര്‍മാരെ കൈയ്യിലെടുക്കാന്‍ വരെ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതു പഞ്ചാബിലെ പതിവ് കാഴ്ചയായി മാറി. എന്നാല്‍, സിഖ് മതത്തില്‍ നിന്നു കൂടുതല്‍ പേര്‍ പരിവര്‍ത്തനം ചെയ്യുന്നതില്‍ ആശങ്കപ്പെടുന്നവരും ഏറെ. ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യുന്ന കുടുംബങ്ങളെ ഒറ്റെപ്പെടുത്താനുള്ള ശ്രമങ്ങളും പഞ്ചാബില്‍ നടന്നു വരുന്നുണ്ട്.

പഞ്ചാബിലെ 98% ക്രിസ്ത്യാനികളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിവേഗമാണ് ക്രിസ്ത്യന്‍ ജനസംഖ്യയിലെ ഈ കുതിപ്പുണ്ടായിരിക്കുന്നത്. 

2011ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 1.5 ശതമാനം ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ. അത്രതന്നെയാണ് മുസ്ലിം ജനസംഖ്യയും. ഹിന്ദുക്കള്‍ 36 ശതമാനവും സിഖുകാര്‍ 60 ശതമാനവും ആണ്. പക്ഷേ, കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ജനസംഖ്യയില്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. അതില്‍ ക്രിസ്ത്യന്‍ ജനസംഖയയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍, ഈ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 

മൂന്ന് വര്‍ഷത്തിനുള്ളില്‍ പള്ളികളുടെ എണ്ണത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് തന്നെയാണ് പഞ്ചാബിനെ മിക്ക സ്ഥലങ്ങളിലെയും സ്ഥിതി. പള്ളികള്‍ ഗുരുദ്വാരകള്‍ക്കു സമാനമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. മതചടങ്ങുകളും പരമ്പരാഗത സിഖ് രീതികള്‍ പന്തുടര്‍ന്നാണ്. പേരുകളില്‍ പോലും  മറ്റങ്ങള്‍ വരുത്താറില്ല. ദളിത് സമുദായത്തില്‍ നിന്നുള്ളവരും മസബി സിഖ് സമുദായത്തില്‍ നിന്നുള്ളവരുമാണ് മതപരിവര്‍ത്തനം ചെയ്യുന്നവരില്‍ അധികവും.

By admin

Leave a Reply

Your email address will not be published. Required fields are marked *