ഗാസ സിറ്റി: മധ്യഗാസയില്‍ കൊടുംതണുപ്പില്‍ കൈക്കുഞ്ഞ് മരിച്ചു. 20 ദിവസം പ്രായമുള്ള ജോമാ അല്‍ബത്രാനാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളില്ലാതെ മരിച്ചത്.
അതിശൈത്യം തുടങ്ങിയശേഷം തണുപ്പേറ്റ് മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്.
ഇരട്ട സഹോദരനെ അതീവ ഗുരുതരാവസ്ഥയില്‍ അല്‍ അഖ്സ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചു.
ഗാസയിലെ താപനില രാത്രിയില്‍ മൈനസ് 10 ഡിഗ്രിയില്‍ എത്തും. വൈദ്യുതിയോ പുതപ്പുകളോ ഇല്ലാതെ തുറസായ സ്ഥലങ്ങളില്‍ ടെന്റുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് കൊടുംതണുപ്പിനെ അതിജീവിക്കാനാകില്ലെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.