‘ഭായി ലോറന്‍സ് ബിഷ്ണോയിയെ ട്രോളി’: സിക്കന്ദറിന്‍റെ ടീസറില്‍ ബ്രില്ല്യന്‍സ് കണ്ടെത്തി സല്ലു ഫാന്‍സ് !

മുംബൈ: സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദറിന്‍റെ ടീസർ രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ഒരു സ്റ്റൈലിഷ് ചിത്രമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. മാസ് ഡയലോ​ഗുകളും ഫൈറ്റുകളുമായുമെത്തിയ ടീസർ സൽമാൻ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. 

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തുക. എന്നാല്‍ ടീസറിലെ ഡയലോഗാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സല്‍മാന്‍ ആരാധകര്‍ ഇത് വലിയതോതില്‍ ആഘോഷിക്കുന്നുമുണ്ട്. 

” ഒരു പാടുപേര്‍ എന്‍റെ പിന്നാലെ വരുന്നുവെന്ന് കേട്ടു, അവര്‍ക്ക് എന്‍റെ മുഖം കാണിക്കാന്‍ സമയമായി” എന്ന ടീസറിലെ ഡയലോഗ് സല്‍മാനെതിരെ നിരന്തരം വെല്ലുവിളി നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് എന്നാണ് അദ്ദേഹത്തിന്‍റെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഇത്രയും കാലം ലോറന്‍സ് ബിഷ്ണോയി ഗ്യാംങ്ങിന്‍റെ ഭീഷണികളില്‍ ഇനി സല്‍മാന്‍ നിശബ്ദനാകില്ലെന്നാണ് താരം പറയാതെ പറയുന്നത് എന്നാണ് പലരും എക്സിലും മറ്റും പോസ്റ്റിടുന്നത്. 

ലോറന്‍സ് ബിഷ്ണോയിയെ സല്‍മാന്‍ റോസ്റ്റ് ചെയ്തു എന്നാണ് ചില ആരാധകര്‍ പറയുന്നത്. സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. 

അടുത്തിടെ വീണ്ടും പുനരാരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെറ്റിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഫാല്‍കുന പാലസ് ഹോട്ടലിലായിരുന്നു ഷൂട്ടിം​ഗ്. അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് സല്‍മാന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയതെന്നാണ് വിവരം. ഷൂട്ടിംഗ് സ്ഥലം പൂര്‍ണ്ണമായും സീല്‍ ചെയ്താണ് ഷൂട്ടിംഗ് നടക്കുന്നത്. 

ഇവിടുത്തേക്ക് ഷൂട്ടിംഗ് ക്രൂവിന് മാത്രമാണ് രണ്ട് ഘട്ട പരിശോധനയ്ക്ക് ശേഷം പ്രവേശനം നല്‍കൂ. സല്‍മാന്‍ സ്വന്തം നിലയില്‍ അദ്ദേഹത്തിന്‍റെ ബോഡി ഗാര്‍ഡ് ഷേര തിരഞ്ഞെടുത്ത പ്രത്യേക എക്സ് പാരമിലിറ്ററി സ്വകാര്യ സുരക്ഷ ഭടന്മാരുടെ സുരക്ഷയിലാണ്. അതിന് പുറമേ മുംബൈ പൊലീസിന്‍റെയും ലോക്കല്‍ പൊലീസിന്‍റെയും സുരക്ഷയുണ്ട്. മൊത്തത്തില്‍ സല്‍മാന്‍റെ സുരക്ഷയ്ക്കായി 50 മുതല്‍ 70വരെ സുരക്ഷ ഭടന്മാര്‍ ഉണ്ടെന്നാണ് വിവരം. 

ബോളിവുഡിനെ തുണയ്ക്കുമോ ‘സിക്കന്ദര്‍’? സ്റ്റൈലിഷ് ​ഗെറ്റപ്പിൽ സൽമാൻ ഖാന്‍, ടീസർ എത്തി

അല്ലു അര്‍ജുന്‍ മൂന്നാമത്, സല്‍മാന്‍ ഖാന്‍ പുറത്ത്! ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 താരങ്ങള്‍

By admin