മലമ്പുഴ: ദളിത് സമുദായ മുന്നണി സംസ്ഥാന പ്രതിനിധി സമ്മേളനം മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ ചെയർമാൻ സണ്ണി കപിക്കാട് ഉദ്ഘാടനം ചെയ്തു.
പ്രസീഡിയം അംഗങ്ങളായ എം സി തോമസ്, മണികണ്ഠൻ കാട്ടാമ്പിള്ളി, വി.നാരായണൻ, വത്സ കുമാരി എന്നിവർ അദ്ധ്യക്ഷരായി.
സെക്രട്ടറി ബിജോയ് ഡേവീഡ്, അഡ്വ: പി.എ.പ്രസാദ് എന്നിവർ സംസാരിച്ചു. രാവിലെ ഒമ്പതിന് പതാക ഉയർത്തിയതിനു ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
റിപ്പോർട്ട് അവതരണം, വരവു ചിലവ് കണക്ക് പൊതുചർച്ച, പ്രവർത്തന രൂപരേഖ അവതരണവും ചർച്ചയും, സംസ്ഥാന കമ്മിറ്റിയുടേയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും തെരഞ്ഞെടുപ്പും ഉണ്ടായി.
ദളിത് സ്ത്രീ സംരഭകത്വം, ആദിവാസി ഊര് എന്ന പേര് നിലനിർത്തുക, സംവരണ സംരക്ഷണ നിയമം, രാഷ്ട്രീയ പ്രമേയം, ദളിത് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ അവകാശ പ്രമേയം, ജാതി സെൻസസ് എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കി.
വിനായകൻ്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തുന്ന ഷൈജു വാടാനപ്പിള്ളിയെ ചടങ്ങിൽ അനുമോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *