തിരുവനന്തപുരം: തച്ചോട്ടുകാവില്‍ ഓടയ്ക്കുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാല്‍ വഴുതി ഓടയ്ക്കുള്ളില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കിടക്കുന്ന ഭാഗത്ത് തകരഷീറ്റ് ഉപയോഗിച്ചാണ് ഓട മൂടിയിരിക്കുന്നത്.
ഇന്ന് രാവിലെ കാല്‍നടയാത്രക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.