എപ്പോഴും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുക. സന്തോഷത്തോടെയിരിക്കൂ എന്ന് പുതുവത്സരാശംസകള്‍ നേര്‍ന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.
”ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ അഭിനയിക്കുന്നു. പക്ഷേ ഞാന്‍ അങ്ങനെ അഭിനയിക്കുന്നില്ല. ഞാന്‍ ഞാനായിട്ടാണ് ജീവിക്കുന്നത്.
‘നാണംകെട്ടവന്‍’ എന്ന് ആളുകള്‍ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ബൈബിളില്‍ പറയുന്നത് പോലെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’. വെറും നാട്യത്തേക്കാള്‍ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്.
നിങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ, മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ, എപ്പോഴും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുക. സന്തോഷത്തോടെയിരിക്കൂ. യഥാര്‍ത്ഥമായിരിക്കൂ, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..”- ഗോപി സുന്ദര്‍ കുറിച്ചു.