. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … **************
. ‘ JYOTHIRGAMAYA ‘. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 ധനു 15 മൂലം / അമാവസി2024 ഡിസംബർ 30, തിങ്കൾ
ഇന്ന്;. * സ്ലോവാക്കിയ: പോപ്പ്; സ്ലോവാക്കിയയെ, എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് (മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശം) ആയി പ്രഖ്യാപിച്ച (1977) ദിനത്തിൻ്റെ ഓർമ്മയ്ക്ക് !
* ഫിലിപ്പൈൻസ്: റിസാൽ ഡേ !
USA;* ദേശീയ ബേക്കിംഗ് സോഡ ദിനം ![National Bicarbonate of Soda Day ; പാചകത്തിനിടയിൽ ഭക്ഷ്യ വസ്തുക്കൾ പുളിപ്പിയ്ക്കാനും പെരുപ്പിയ്ക്കാനും വേണ്ടി ഉപയോഗിയ്ക്കുന്ന ബേക്കിംഗ് സോഡ അഥവാ അപ്പക്കാരത്തെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം]
* ദേശീയ ബേക്കൺ ദിനം ! [National Bacon Day ; യു. എസ് എയിൽ വളരെ ജനപ്രിയമായ ഒരു ഭക്ഷണമാണ് ബേക്കൺ അഥവാ ഉപ്പിട്ടുണക്കിയ മാംസം. 2020-ൽ നടന്ന ഭക്ഷ്യസർവേ പ്രകാരം, യുഎസ് ജനസംഖ്യയുടെ പകുതിയിലധികം പേരും ആ വർഷം ഒരു പൗണ്ടോ അതിലധികമോ ബേക്കൺ ഉപയോഗിച്ചതായി പറയപ്പെടുന്നു. ആ ഭക്ഷ്യവസ്തുവിനെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം.
* വീണുകിടക്കുന്ന സൂചികൾ ഫാമിലി ഫെസ്റ്റ് ദിനം ![Falling Needles Family Fest Day ; എല്ലാ വർഷവും ഡിസംബർ 30 ന് ആഘോഷിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഫാലിംഗ് നീഡിൽസ് ഫാമിലി ഫെസ്റ്റ്. ക്രിസ്മസ് ട്രീകൾ വൃത്തിയാക്കാനും അവയെ പുനരുപയോഗം ചെയ്യാനും വേണ്ടി ഒരു ദിവസം .]
. ഇന്നത്തെ മൊഴിമുത്ത്. ്്്്്്്്്്്്്്്്്്്”അഹന്ത’ നീക്കിയാൽ ‘ഞാൻ’ എന്ന ആ പ്രത്യേക മനുഷ്യൻ ഇല്ലാതാവുന്നു. അതോടെ എല്ലാ ‘ഞാനും’ താനായി മാറുന്നു. അങ്ങനെ ഈ ഞാനും ആ താനും ആ ഈശ്വരനും ഒന്നായിത്തീരുന്നു”
[ – രമണ മഹർഷി ] *********ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർതട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ” ” അനുരാഗത്തിന്‍ വേളയില്‍ ” എന്ന ഗാനവും, ഗോദയിലെ കണ്ണഞ്ചുന്നൊരു…… എന്ന ഗാനവും, ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ കുറുമ്പത്തി ചുന്ദരി നീ … എന്ന ഗാനവും, ഒരു വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല……, ആട് 2വിലെ ചങ്ങാതി നന്നായാല്‍ ………, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ …….. എന്നീ ഗാനങ്ങളിലൂടെ, പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ സംഗീത സംവിധായകൻ ഷാന്‍ റഹ്‌മാന്റേയും (1979),
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ സനിമാലോകത്തേക്ക് കടന്നുവരുകയും ഏപ്രില്‍ 19, അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു ഭ്രാന്തന്‍, കരുമാടിക്കുട്ടന്‍, സുന്ദരപുരുഷന്‍,ശിവം, ഉദയം, മാണിക്യന്‍, സൂര്യന്‍, ഐ ജി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഇലഞ്ഞിക്കാവു പി ഒ, അനുരാഗ കരിക്കിന്‍ വെളളം, ലേലം 2 തുടങ്ങി തമിഴ്, മലയാളം ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നന്ദിനി, അഥവാ കൗസല്യ എന്ന കവിത ശിവശങ്കറിന്റേയും (1979),
കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ. സൂപ്പർ-സ്പീഡി കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ, കവി, ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ വരയരങ്ങ് എന്ന സാംസ്കാരികകലാരൂപത്തിന്റെ ആവിഷ്കർത്താവ്. ചിത്രകലയെ ‘രംഗകല’ അഥവാ ‘പെർഫോമിംഗ് ആർട്’ ആയി ആവിഷ്കരിച്ച് 2000 ത്തിലേറെ വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരൻ എന്നീ നിലയിൽ ശ്രദ്ധേയനായ എസ് ജിതേഷിന്റെയും (1974),
മലയാളത്തിലെ കവിയും സാഹിത്യകാരനും പ്രഭാഷകനും നിരവധി അവാർഡുകളാൽ പുരസ്കൃതനുമായ കാവാലം ബാലചന്ദ്രന്റേയും (1953),
പരാദരോഗമായ മലമ്പനിക്ക് ‘ആർട്ടമിസിനിൻ’എന്ന ഔഷധം വികസിപ്പിച്ചെടുത്തതിനു 2015ലെ നോബൽ പുരസ്കാരം ലഭിച്ച ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷക ടു യുയു വിന്റെയും (1930),
1975 ലെ തന്റെ ആദ്യ ആൽബമായ ഹോഴ്‌സിലൂടെ ന്യൂയോർക്ക് സിറ്റി പങ്ക് റോക്ക് പ്രസ്ഥാനത്തിന്റെ സ്വാധീന ഘടകമായി മാറിയ ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും കവിയും ചിത്രകാരിയും എഴുത്തുകാരിയുമായ പാറ്റി സ്മിത്ത് എന്ന പട്രീഷ്യ ലീ സ്മിത്തിന്റേയും (1946) ,
ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും സമ്പന്നനും നിരവധി ഗോൾഫ് റെക്കോർഡുകൾക്കുടമയും എക്കാലത്തെയും മികച്ച ഗോൾഫ് കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്യുന്ന അമേരിക്കൻ പ്രൊഫഷണൽ ഗോൾഫ് കളിക്കാരനായ എൽഡ്രിക്ക് ടോണ്ട് ” ടൈഗർ ” വുഡ്സ് ന്റേയും(1975 ),
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമായ ജോസഫ് എഡ്വാർഡ് റൂട്ട് എന്ന ജോ റൂട്ടിന്റെയും(1990) ,
അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരൻ, കായികരംഗത്തും എൻബിഎയിലും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലെബ്രോൺ ജെയിംസിന്റേയും (1984)ജന്മദിനം !
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പൂർവ്വികരിൽചിലർരമണ മഹര്‍ഷി ജ. (1879 -1950)അനന്തനാരായണശാസ്ത്രി ജ. (1885-1947)കെ.എം മുൻഷി ജ. (1887 -1971)ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് ജ. (1865-1936)ഹിദേക്കി ടോജോ ജ. (1884-1948)ബോ ഡിഡ്ലി ജ. (1928-2008)(എലാസ് ഒതബേറ്റ്‌സ്)
പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വിമര്‍ശകന്‍, പ്രസാധകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അനന്തനാരായണ ശാസ്ത്രി(30 ഡിസംബർ 1885- 1947)
ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഒരു മഹാഗുരുവായി ആദരിക്കപെടുന്ന രമണ മഹര്‍ഷി (1879 ഡിസംബർ 30 -1950 ഏപ്രിൽ 14 ),
ഘനശ്യാം വ്യാസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും അഭിഭാഷകനും ഗുജറാത്തി സാഹിത്യത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനും 1938 -ൽ സ്ഥാപിച്ച’ഭാരതീയ വിദ്യാഭവൻ’ എന്ന വിദ്യാഭ്യാസ ട്രറ്റിന്റെ സ്ഥാപകനുമായിരുന്ന കെ.എം മുൻഷി എന്ന കനയ്യലാൽ മനേക്‌ലാൽ മുൻഷി (30 ഡിസംബർ 1887 – 8 ഫെബ്രുവരി 1971),
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനും ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയും ജംഗിൾ ബുക്ക് എന്ന എക്കാലത്തെയും പ്രശസ്ഥ പുസ്തകം രചിച്ച ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്( 1865 ഡിസംബർ 30, – 1936ജനുവരി 18),
ഇമ്പീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ , ജപ്പാൻറെ പ്രധാനമന്ത്രി എന്നിനിലകളിൽ സേവനം അനുഷ്ടിക്കുകയും പ്രധാനമന്ത്രി ആയിരുന്നപ്പോൾ പേൾ ഹാർബർ ആക്രമണത്തിനു ഉത്തരവാദിയും ആയിരുന്ന ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948)
ബ്ലൂസിൽ നിന്ന് റോക്ക് ആൻഡ് റോളിലേക്കുള്ള മാറ്റത്തിൽ പ്രധാന പങ്ക് വഹിക്കുകയും സംഗീതത്തിന്റെ റോക്ക് ആൻഡ് റോൾ വിഭാഗത്തിന് തുടക്കമിടുകയും ചെയ്ത അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റുമായ ‘ബോ ഡിഡ്‌ലി ‘ എന്നറിയപ്പെടുന്ന എലാസ് ഒത ബേറ്റ്‌സ്ഡിസംബർ 30, 1928- ജൂൺ 2, 2008)
സ്മരണാഞ്ജലി !!!.്്്്്്്്്്്്ടി.ഇ വാസുദേവൻ മ. (1917 – 2014)പാറപ്പുറത്ത് മ. (1924-1981)പി.ടി.ഭാസ്കരപ്പണിക്കർ മ. (1922-1997) ബി.ജി. വർഗീസ് മ. (1926- 2014)ഡോ. എം.വി പൈലി മ. (1922- 2017)രാഗിണി മ ( 1937- 1976)ഡോ. ജി. നമ്മാൾവാർ മ. (1938-2013)മൃണാൾ സെൻ മ( 1923 – 2018).ഡോ. വിക്രം സാരാഭായി മ 1919 – 1971).വിഷ്ണുവർദ്ധൻ മ. (1949 -2009)റൊമൈൻ റോളണ്ട് മ .(1866-1944)സദ്ദാം ഹുസ്സൈന്‍ മ. (1937 -2006)സോണി ലിസ്റ്റണ്‍ മ. (1932 – 1970 )ജോൺ ഡാൽമെയെർ മ(.1830- 1883)ട്രിഗ്വെ ലീ മ.(1896- 1968)മേരി ലൂയിസ് കോമിങ്കോർ മ(1913 -1971), ജോസ് റിസാൽ മ.(1861-1896)ഗ്രിഗോറി റാസ്പുടിൻ മ. (1869 -1916)
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്യുകയും അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക തുടങ്ങി പല ചലച്ചിത്രങ്ങളും നിര്‍മ്മിക്കുകയും ചിലതിനു വി ദേവന്‍ എന്ന പേരില്‍ കഥ എഴുതുകയും ചെയ്ത ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായിരുന്ന ടി.ഇ വാസുദേവൻ (1917 – 30 ഡിസംബർ 2014),
അരനാഴിക നേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല , പണി തീരാത്ത വീട് തുടങ്ങിയ കൃതികള്‍ രചിച്ച പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981),
ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനു മായിരുന്ന പി.ടി.ഭാസ്കരപ്പണിക്കരർ (ഒക്ടോബർ 15, 1922- ഡിസംബർ 30, 1997),
പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമായിരുന്ന ബൂബ്ലി ജോർജ് വർഗീസ് എന്ന ബി.ജി. വർഗീസ് (12 ജൂൺ 1926 – 30 ഡിസംബർ 2014,),
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലർ, ലഖ്‌നൗ, പട്‌ന, ഡല്‍ഹി, കേരള സര്‍വകലാശാലകളിലും ,ഹാര്‍വാഡ്, പെന്‍സില്‍വാനിയ, മോസ്‌കോ, ഹവായ് തുടങ്ങിയ സര്‍വകലാശാലകളിലും അദ്ധ്യാപകൻ, ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് മേധാവി തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന :പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനും മാനേജ്‌മെന്റ് പണ്ഡിതനുമായ ഡോ. എം.വി. പൈലി (1922-ഡിസംബർ 30, 2017),
തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്ന രാഗിണി( 1937- 30 ഡിസംബർ 1976)
തമിഴ്നാട്ടിലെ പരിസ്ഥിതിപ്രവർത്തകനും ജൈവശാസ്ത്രജ്ഞനും ജൈവകൃഷിയുടെ പ്രചാരകനും ആയിരുന്ന ഡോ. ജി. നമ്മാൾവാർ(1938 – 30 ഡിസംബർ 2013),
നവതരംഗസിനിമയിൽ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്ന ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്ന മൃണാൾ സെൻ (14 മേയ് 1923 – 30 ഡിസംബർ 2018),
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻശാസ്ത്രജ്ഞന്‍ വിക്രം സാരാഭായി (ഓഗസ്റ്റ് 12, 1919 – ഡിസംബർ 30, 1971).
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനും ഗായകനുമായിരുന്ന വിഷ്ണുവർദ്ധൻ (സെപ്റ്റംബർ 18, 1949 -ഡിസംബർ 30 2009),
ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻഎന്നിവരെ കുറിച്ച് ‘പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ’ എന്ന ഗ്രന്ഥം രചിച്ച നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും, കവിയും ആയിരുന്ന റൊമൈൻ റോളണ്ട് (1866 ജനുവരി 19 – 1944 ഡിസംബർ 30),
ഇരുപത്തിനാല് കൊല്ലം ഇറാഖിന്റെ പ്രസിഡണ്ടായിരുന്നവ്യക്ത്തിയും മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ തൂക്കിക്കൊല്ലപ്പെടുകയും ചെയ്ത സദ്ദാം ഹുസൈൻ അബ്ദ് അൽ-ദ് അൽ-തിക്രിതി എന്ന സദ്ദാം ഹുസ്സൈൻ ( ഏപ്രിൽ 28 ,1937 – ഡിസംബർ 30, 2006),
വന്യമായ കരുത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുഷ്ടിയുദ്ധത്തിന്റെ മുടിചൂടാമന്നന്‍ സോണി ലിസ്റ്റൺ ( – ഡിസംബർ 30 -1970 ),
ഫോട്ടോഗ്രാഫിക് ലെൻസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്ന് പ്രചാരത്തിലുണ്ടായിരുന്ന പോർട്രെയിറ്റ്, ലാൻഡ്സ്ക്കേപ്പ് ലെൻസുകളുടെ നിർമ്മാണത്തിൽ പല പുതിയ പരിഷ്ക്കാരങ്ങളും വരുത്തി അവയുടെ ഗുണമേന്മ വർധിപ്പിക്കുകയും അതോടൊപ്പം സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന ഓബ്ജക്റ്റ് ഗ്ലാസ്സ്, പ്രാകാശിക ലാന്റേണിലെ കണ്ടൻസെർ എന്നിവയേയും പരിഷ്ക്കരിക്കുകയും സൂര്യന്റെ ചിത്രമെടുക്കാൻ കഴിയുന്ന ഏതാനും ഫോട്ടോഹീലിയോഗ്രാഫുകളും നിർമ്മിക്കുകയും ചെയ്ത ആഗ്ലോ-ജർമൻ ശാസ്ത്രജ്ഞൻ ജോൺ ഹെൻറി ഡാൽമെയെർ (1830 സെപ്റ്റംബർ 6-30 ഡിസംബർ 1883),
നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രി, ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറൽ തുടങ്ങിയ പദങ്ങൾ അലങ്കരിച്ച ഒരു നോർവീജിയൻ രാഷ്ട്രീയ പ്രവർത്തകനും തൊഴിലാളി നേതാവും എഴുത്തുകാരനുമായിരുന്ന ട്രിഗ്വെ ലീ (16 ജൂലായ് 1896 – 30 ഡിസംബർ 1968),
ഹോളിവുഡ് ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അമേരിക്കൻ സിനിമാ നടി ഡൊറോത്തി കോമിങ്കോർ എന്ന മേരി ലൂയിസ് കോമിങ്കോർ ( ഓഗസ്റ്റ് 24, 1913 – ഡിസംബർ 30, 1971),
പത്തൊൻപതാം നൂറ്റാണ്ടിൽ ഫിലിപ്പീൻസിൽ ജീവിച്ചിരുന്ന എഴുത്തുകാരനും, ദേശീയവാദിയും, ചിന്തകനും ബഹുമുഖപ്രതിഭയും ആയിരുന്ന ഹോസെ റിസാൽ ( ജൂൺ 19, 1861- ഡിസംബർ 30,1896)
ഒരു റഷ്യൻ മിസ്റ്റിക്കും വിശുദ്ധ മനുഷ്യനും റഷ്യയിലെ അവസാന ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ സാമ്രാജ്യകുടുംബവുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ കൂടുതൽ അറിയപ്പെടുകയും , റഷ്യൻ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ ഗണ്യമായ സ്വാധീനം നേടുകയും 1916 ഡിസംബർ 30 ന് അതിരാവിലെ , സാമ്രാജ്യത്വത്തിന് മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തെ എതിർത്ത ഒരു കൂട്ടം യാഥാസ്ഥിതിക റഷ്യൻ പ്രഭുക്കന്മാരാൽ വധിക്കപ്പെടുകയും ചെയ്ത ഗ്രിഗോറി യെഫിമോവിച്ച് റാസ്പുടി ( ജനുവരി 1869 – 30 ഡിസംബർ 17, 1916),*******ചരിത്രത്തിൽ ഇന്ന്…്്്്്്്്്്്്്്്്്്1419 – ഹണ്ട്രഡ് ഇയേഴ്സ് വാർ: ബാറ്റിൽ ഓഫ് ലാ റോഷെൽ
1460 – വാർ ഓഫ് ദ റോസെസ്: ലാൻക്സ്റ്റേറിയക്കാർ യോർക്കിന്റെ 3-ാമത്തെ നായകൻ കൊല്ലുകയും വേക്ക്ഫീൽഡ് യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.
1803 – ചീഫ് ദൗലത്ത് റാവു സിന്ധ്യയും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രണം നേടിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള മറാത്ത യുദ്ധങ്ങളിൽ സുർജി-അർജുൻഗാവ് ഉടമ്പടി ഒപ്പുവച്ചു.
1813-ലെ യുദ്ധം 1812-ൽ ബ്രിട്ടീഷ് സൈനികർ ബഫലോ, ന്യൂയോർക്ക് കത്തിച്ചു.
1880 – ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു.
1896 – ഫിലിപ്പിനോ ദേശസ്നേഹിയും നവീകരണ നിയമജ്ഞനുമായ ജോസ് റിസാളിനെ മനിലയിൽ ഒരു സ്പാനിഷ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.
1906 – ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി.
1922 – 15 റിപ്പബ്ലിക്കുകളും, ആഗോള ഭൂവിസ്തൃതിയുടെ ആറിലൊന്ന് ഭാഗവും, ആഗോള ജനസംഖ്യയുടെ 9 ശതമാനവും ഉൾപ്പെടുന്ന യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകൾ (USSR) രൂപീകരിച്ചു.
1924 – അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായ എഡ്വിൻ ഹബിൾ അമേരിക്കൻ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ യോഗത്തിൽ മറ്റ് ഗാലക്സി സിസ്റ്റങ്ങളുടെ അസ്തിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1939 – ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 267 റൺസുമായി 34-ാം ഡബിൾ ക്രിക്കറ്റ് സെഞ്ച്വറി നേടി.
1943 – ഇന്ത്യൻ ദേശീയവാദിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുഭാഷ് ചന്ദ്രബോസ് ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാക ഉയർത്തി.
1947 – റൊമാനിയ രാജഭരണം അവസാനിപ്പിച്ച് സ്വതന്ത്ര രാജ്യമായി.
1970 – ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരിച്ചു.
1986 – ബ്രിട്ടീഷ് സർക്കാർ കൽക്കരി ഖനികളിലെ കാർബൺ മോണോക്സൈഡിന്റെ ഡിറ്റക്ടറുകളായി ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ച് കാനറികൾ മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
1986 – കീവിന്റെ ഉക്രേനിയൻ ഫോർവേഡ് ഇഗോർ ബെലനോവ് ബാലൺ ഡി ഓർ പുരസ്കാരം നേടിയ ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
1995 – യു കെ (ഇംഗ്ലണ്ട് ) ചരിത്രത്തിലെ ഏറ്റവും താണ താപനില രേഖപ്പെടത്തി.
1996 – ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു.
2000 – റിസാൽ ഡേ സ്ഫോടനക്കേസ്: ഫിലിപ്പീൻസിലെ മെട്രോ മനിലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടിച്ച് ബോംബ് സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2004 – മംഗോളിയയിൽ റിക്കാർഡ് സൃഷ്ടിച്ച ഏറ്റവും കൂടിയ അന്തരിക്ഷ മർദ്ദം രേഖപ്പെടുത്തി.
2004 – അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ റിപ്പബ്ലിക്ക ക്രോമഗൺ നൈറ്റ് ക്ലബിലെ തീപ്പിടുത്തത്തിൽ 194 പേർ കൊല്ലപ്പെട്ടു.
2006 – ഇറാഖ് പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈനെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് തൂക്കിലേറ്റി.
2009 – ഒരു ആത്മഹത്യ ബോംബർ അഫ്ഘാനിസ്ഥാനിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രധാന കേന്ദ്രമായ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് ചാപ്മാനിൽ ഒൻപത് പേരെ കൊന്നു.
2011 – ടൈം സോൺ മാറ്റുന്നതിന്റെ ഭാഗമായി തെക്കൻ ഫസഫിക്ക് ദ്വീപ് രാഷ്ട്രങ്ങളായ Samoa & tokelau എന്നിവ Dec 30 ഒഴിവാക്കി 29 ൽ നിന്ന് നേരിട്ട് 31 ലെത്തി.
2013 – ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാർ വിരുദ്ധ ശക്തികൾ കെൻഷാസയിലെ പ്രധാന കെട്ടിടങ്ങൾ ആക്രമിക്കുന്നതിനിടയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya