തിരുവനന്തപുരം: പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടറിയായി മുൻ എം.എൽ.എയും സംസ്ഥാന കമ്മിറ്റിയംഗവുമായ രാജു ഏബ്രഹാമിനെ തിരഞ്ഞെടുത്തു.

ഏറെക്കാലമായി അടൂർ ലോബിക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് റാന്നിയിൽ നിന്നുള്ള രാജു ഏബ്രഹാം ജില്ലാ കമ്മിറ്റിയുടെ അമരത്തിലേക്ക് വന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കൂടി തീരുമാന പ്രകാരമാണ്

അക്ഷരാർത്ഥത്തിൽ പിണറായിക്കൊപ്പം നിന്ന പത്തനംതിട്ട ജില്ല രാജുവിലൂടെ ഗോവിന്ദൻ പക്ഷത്തേക്ക് മാറി. 
മുൻ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന് പുറമെ അഡ്വ.പീലിപ്പോസ് തോമസ്, മുൻ എം.എൽ.എ കെ.സി രാജഗോ പാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

ഇവർക്ക് പകരമായി ഫ്രാൻസിസ്.വി.ആന്റണി, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.എം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ടയാളാണ് ഫ്രാൻസിസ്.വി.ആന്റണി

അടൂരിൽ നിന്നുള്ള ടി.ഡി ബൈജു, പി.ബി ഹർഷകുമാർ, ആറൻമുള മുൻ എം.എൽ.എ പത്മകുമാർ എന്നിവർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യം മുതൽ പരിഗണിക്കപ്പെട്ടിരുന്നു.

എന്നാൽ പാർട്ടിയെ അടൂർ ലോബി ഹൈജാക്ക് ചെയ്യുന്നുവെന്ന വിമർശനം കാലങ്ങളായി നിലനിന്നിരുന്നു ഇതിന് പല കാര്യങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്ന വിമർശനം ഉയർന്നിരുന്നു.
സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി ഉദഭഭാനുവിന്റെ ഏറ്റും അടുത്തയാളെന്ന നിലയിൽ ടി.ഡി.ബൈജുവിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു.
എന്നാൽ മത്സരം ഒഴിവാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാന പ്രകാരം കാര്യങ്ങൾ മുന്നോട്ട് നീങ്ങിയപ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജുവിന് വഴിതുറക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *