തൃശൂര്‍ : ഗള്‍ഫ് മേഖലയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ ഗള്‍ഫ് റീജിയന്‍  ബ്യൂറോ ചീഫുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി.

ചടങ്ങില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഓണംപള്ളി മുഹമ്മത് ഫൈസി വിവാഹ സന്ദേശം നല്കി. വെളിയംങ്കോട് ഖാസി ഹംസ സഖാഫി നിക്കാഹ് കാര്‍മികത്വം വഹിച്ചു.

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ എക്‌സ് എംപി വിശിഷ്ഠാതിഥിയായിരുന്നു.  സി ഹരിദാസ് എക്‌സ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നവ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

കെ. രാധാകൃഷ്ണന്‍ എം.പി, ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍, മുന്‍ എം.എല്‍.എമാരായ കേരള പ്രവാസി ചെയര്‍മാന്‍ കെ. വി അബ്ദുല്‍ ഖാദര്‍, പി.ടി. കുഞ്ഞഹമ്മദ് ടി.വി. ചന്ദ്രമോഹന്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് കൈതാരത്ത്‌,  പ്രമുഖ നേതാക്കളായ പി.ടി. അജയ് മോഹന്‍, എന്‍.സി.പി. സംസ്ഥാന ട്രഷറര്‍ റസാഖ് മൗലവി സെയ്ദ് മുഹമ്മദ് തങ്ങള്‍, മുസ്ലീം ലീഗ് തൃശൂര്‍ ജില്ല പ്രസിഡന്റ്  സി.എച്ച് റഷീദ്,, ബിന്ദുകൃഷ്ണ, ടി.ടി.ശിവദാസ്, മുന്‍ ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ പ്രസിഡന്റും സൗദി ദമ്മാം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് പുളിക്കല്‍, 

റിട്ട. പോലീസ് സൂപ്രണ്ട് എം ടി മൊയ്തുട്ടി ഹാജി,ഖത്തര്‍ എം ഇ എസ് സ്‌ക്കൂള്‍ പ്രസിഡന്റ് ബി.എം സിദ്ധീഖ്, തൃശൂര്‍ ചിറ്റിലപ്പള്ളി ഐ. ഇ. എസ്. എജുക്കേഷന്‍ പ്രസിഡന്റ് സെയ്ത് മുഹമ്മദ്, മുന്‍ പ്രവാസി കമ്മീഷന്‍ സുബൈര്‍ കണ്ണൂര്‍, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി അഷറഫ് പൊന്നാനി,  വെളിയംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു, കേരള പ്രവാസി ജില്ലാ പ്രസിഡന്റ് അശറഫ് ഹാജി തുടങ്ങി ഗല്‍ഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പങ്ക് ചേര്‍ന്നു.

 പ്രവാസ ഭൂമികയായ ജിസിസി രാജ്യങ്ങളിലെ വ്യവസായ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബഹ്‌റൈനില്‍ നിന്നുള്ള നൂറു കണക്കിന് പ്രവാസി പ്രമുഖര്‍ എന്നിവര്‍ രണ്ടു ദിവസങ്ങളായി നടന്ന നിക്കാഹ് ചടങ്ങുകളിലും സല്‍ക്കാര ചടങ്ങുകളിലും പങ്കാളികളായി അനുഗ്രഹങ്ങള്‍ നേര്‍ന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *