മനാമ: മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ത്രീഡി ചിത്രമായ ബറോസിന് ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ലാല്‍കെയേഴ്സ് ഫാന്‍സ് ഷോ ഉള്‍പ്പെടെ വന്‍ സ്വീകരണ പരിപാടികള്‍ നടത്തി.
കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ നിയന്ത്രിച്ച ചടങ്ങുകളില്‍  പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ താരവും കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം സൊസൈറ്റി സാരഥിയുമായ നടന്‍ രവീന്ദ്രന്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ നന്ദിയും പറഞ്ഞു.
മനാമ ദാന മാളിലെ എപ്പിക്സ് തിയേറ്ററില്‍ നടന്ന പരിപാടികള്‍ക്ക് എപ്പിക്സ് പ്രധിനിധി മനോജ്, ബഹ്റൈന്‍ പോളിടെക്നിക്കിലെ അദ്ധ്യാപകനായ ആനന്ദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 
വൈഷ്ണവിയും സംഘവും ചേര്‍ന്നവതരിപ്പിച്ച മോഹന്‍ലാല്‍ സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഫ്ളാഷ് മോബ് ഡാന്‍സുകള്‍ പ്രേക്ഷകര്‍ കൗതുകത്തോടെയും ഹര്‍ഷാരവത്തോടെയുമാണ് ഏറ്റെടുത്തത്.
അരുണ്‍ തൈക്കാട്ടില്‍, നന്ദന്‍ വൈശാഖ്, കരീടം ഉണ്ണി, ഹരി, ബിബിന്‍, പ്രദീപ് ബവിത്, വിഷ്ണു, വിപിന്‍, നിതിന്‍, അഖില്‍ എന്നിവര്‍ നേത്യത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *