ഡല്‍ഹി: ബീഹാറിലെ നവാഡയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം ചാക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.
ജാര്‍ഖണ്ഡിലെ ചൗപരനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് കടത്തുമ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രക്ക് തടയുകയും രാജൗലി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ മദ്യം കണ്ടെടുക്കുകയും ചെയ്തു
395 പെട്ടികളിലായി 3481 കുപ്പി വിദേശമദ്യമാണ് ട്രക്കില്‍ ഒളിപ്പിച്ചിരുന്നത്. മദ്യത്തിന് 40 ലക്ഷം രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ JH 09M 1878 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ട്രക്കും കണ്ടുകെട്ടിയിട്ടുണ്ട്.