തിരുവനന്തപുരം: സിനിമ – സീരിയൽ നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജംക്ഷനിലെ സ്വകാര്യ ഹോട്ടലിൽ നാല് ദിവസം മുമ്പായിരുന്നു താരം മുറിയെടുത്തത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ ശ്രദ്ധേയ വേഷം ദിലീപ് ചെയ്തിട്ടുണ്ട്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ ഫോറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് പോലീസ് അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ വ്യക്തമാകുവെന്നും പോലീസ് അറിയിച്ചു.രണ്ട് ദിവസമായി ദിലീപ് മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ രണ്ട് ദിവസവമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. ഇതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ഹോട്ടലിൽ എത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *